Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
പറഞ്ഞത് . ഞാൻ അവസാനം വീട്ടിൽ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു അമ്മ അച്ഛനോടും ഒടുവിൽ ഒരു വൻ പൊട്ടിത്തെറിക്ക് ശേഷം അച്ഛനെയും അമ്മയെയും സമ്മതിപ്പിച്ചു ഞാൻ . എന്നാൽ അയാൾ ,ഞങ്ങളുടെ ചേട്ടൻ അത് അറിഞ്ഞപോൾ ആകെ പ്രശ്നം ആയി. ഒരു വൈകുന്നേരം വീട്ടിലേക്ക് കയറി വന്ന അയാൾ ചേച്ചിയെ തല്ലാൻ തുടങ്ങി, വയറ്റിൽ ഉള്ള ചേച്ചിയെ തല്ലുന്ന കണ്ട അച്ചൻ അയാളെ തടയാൻ നോക്കി എന്നാൽ അയാൾ പിടിച്ചു തള്ളിയപ്പോൾ ഭിത്തിൽ തല അടിച്ചു വീണ അച്ഛൻ പിന്നീട് എണീറ്റില്ല അയാൾ മനപൂർവം ചെയ്തത് ആണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് അച്ചന്റെ മരണം അമ്മയെ ആകെ തകർത്തു കളഞ്ഞു ഒടുവിൽ നീറി നീറി അമ്മയും പോയി പോലീസും കേസും ഒന്നും നടന്നില്ല അയാൾക്ക് എല്ലായിടത്തും ബന്ധങ്ങൾ ഉണ്ടായിരുന്നു . പിന്നെ ഞാനും ചേച്ചിയും മാത്രമായി അവസരം നോക്കി അയാൾ വീടും ബിസിനസും ഒക്കെ കയ്യേറി അവിടെ നിൽക്കാൻ പേടിച്ച ഞങ്ങൾ വീട് വിട്ട് ഇറങ്ങി . നിന്റെ അച്ഛ്നെ ആൾ വച്ചു തല്ലി ജോലിയിൽ നിന്നും പിരിച്ചു വിട്ടു, അയാളെ പേടിച്ചു നിറവയർ ആയി നിൽകുന്ന നിന്റെ ചേച്ചിയെ നിന്റെ അച്ചന്റെ കൂടെ ആക്കിയ ശേഷം ഉള്ളതൊക്കെ പെറുക്കി ഞാൻ തിരിച്ചു പഠിക്കാൻ പോയി. കുറച്ചു നാൾ പിന്നെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു നിന്റെ അച്ചനും അമ്മയും അയാളുടെ കണ്ണിൽ പെടാതെ കല്യാണം ഒക്കെ കഴിച്ചു അയാളുടെ കണ്ണിൽ പെടാതെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു , അപ്പോഴാണ് നിന്റെ അച്ഛൻ പ്രതാപനും ആയി അടുക്കുന്നത് അയാളുടെ കമ്പനിയിൽ ജോലിക്ക് കയറിയ നിന്റെ അച്ഛൻ അയാളുടെ കമ്പനിക്ക് വേണ്ടി നന്നായി പണി എടുത്തു ഒടുവിൽ പ്രതാപന്റെ പാർട്ണർ വരെ ആയി വളരെ പെട്ടെന്ന് ബിസിനസ് ൽ നല്ല നിലയിലേക്ക് വന്നു കൊണ്ടിരുന്ന സമയം പക്ഷെ നിന്റെ അച്ചന് അറിയില്ലായിരുന്നു രാജശേഖരൻ പ്രതാപന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ന്ന്. നിന്നെ പ്രസവിച്ചു ഒരാഴ്ച്ച കഴിഞ്ഞ സമയം ഒരിക്കൽ ബിസിനസ് മീറ്റിംഗ് നു വച് നിന്റെ അച്ചനെ കണ്ട രാജശേഖരൻ
💬 Comments
View all comments