Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
നിന്റെ അച്ചനെ മനസിലാക്കുകയും എല്ലാരേം അത്ഭുതപെടുത്തികൊണ്ടു വളരെ സന്തോഷത്തോടെ പെരുമാറി എല്ലാ തെറ്റും ഏറ്റു പറഞ്ഞു നിന്നെ കാണണം തലോലിക്കണം നിന്റെ അമ്മയെയും കൂട്ടി വീട്ടിൽ വരണം എന്നൊക്കെ പറഞ്ഞു . ചേച്ചി വിളിച്ച് എന്നോട് ഫോണിൽ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് ആവുന്ന പറഞ്ഞതാണ് അയാളെ വിശ്വസിക്കരുത് ന്ന് എന്നാ അയാളുടെ അഭിനയത്തിന് മുന്നിൽ വിശ്വസിച്ചു പോയ നിന്റെ അച്ചനും അമ്മയും പൊടികുഞ്ഞായ നീയുമായി ആ വീട്ടിലേക്ക് വീണ്ടും ചെന്നു എന്നാൽ അയാൾക്ക് വേറെ ലക്ഷ്യം ആയിരുന്നു ഒരു രാത്രി എന്തോ ബിസിനസ് ആവശ്യമുണ്ടെന്നും പറഞ്ഞ് പ്രതാപൻ വന്നു വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയ നിന്റെ അച്ഛൻ വണ്ടി ആക്സിഡന്റിൽ മരിച്ചു എന്നാണ് നിന്റെ അമ്മ അറിഞ്ഞത് . ഇതെല്ലാം അറിഞ്ഞു ഓടി പിടിച്ചു വീട്ടിൽ എത്തിയ ഞാൻ കണ്ടത് പൊടികുഞ്ഞായ നിന്നെയും ആയി വീടിനു വെളിയിൽ നിൽകുന്ന നിന്റെ അമ്മയെ ആണ് ഒടുവിൽ നിന്നെ എന്നെ ഏൽപ്പിച്ചു ഒരു വാടക വീട്ടിലേക് മാറിയിട്ട് ഒരു ദിവസം ചേട്ടനോട് എല്ലാം ചോദിക്കാൻ വേണ്ടി അയാളെ കാണാൻ പോയ നിന്റെ അമ്മയും പിന്നെ തിരികെ വന്നില്ല എന്തു ചെയ്തു ന്ന് എനിക്ക് ഇപ്പോഴും അറിയില്ലടാ ഞാൻ ഒരുപാട് തിരഞ്ഞു പോലീസ് ൽ പറയാൻ പോയ എനിക്ക് അവിടുന്ന് നേരിടേണ്ടി വന്നത് മോശം അനുഭവം ആയിരുന്നു, അയാളോട് ചോദിച്ചു പോവാൻ എനിക്ക് പേടി ആയിരുന്നു വേറെ ഒന്നും കൊണ്ടല്ല നീ കാരണം, നിന്നെ അവളെന്നെ ഏല്പിച്ചു പോയതാണ് എന്ന കാരണം ആ ഒരു ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഇന്നും ജീവനോട് ഇരിക്കുന്നത് , നിനക്ക് വേണ്ടി... അവൾ.... അവൾ പാവം ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ അവസാനം ഞാൻ കാണുമ്പോഴും നിന്നെ എന്റെ കയ്യിൽ തന്നിട്ട് നിനക്ക് ഒരു പോറൽ പോലും എൽക്കരുത് നന്നായി വളർത്തണം നന്നായി പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞിട് നിന്റെ മൂർധാവിൽ ഉമ്മയും വച്ചിട്ടാണ് അവൾ പോയത് "
അമ്മ കരയുകയാണ്
കിരൺ ന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു
അവൻ അമ്മയെ കെട്ടി പിടിച്ചു
" എന്നോട്
💬 Comments
View all comments