0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 453

ഇതൊക്കെ മുന്നേ പറഞ്ഞുകൂടെ അമ്മേ..... എന്നാലും എന്റെ അച്ഛനെയും അമ്മയെ യും അവർ... കൊല്ലും... കൊല്ലും ഞാൻ എല്ലാരേം.... "

കിരൺ ഉച്ചത്തിൽ പറഞ്ഞു

"വേണ്ട.... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞു എന്ത് പറഞ്ഞാലും നേരിടണം ന്ന് ... നീ അവരെ കൊല്ലാൻ പോയി അവസാനം നിന്നെ കൂടെ നഷ്ടമായാൽ പിന്നെ എനിക്ക് ആരാ ഉള്ളത്.??  അയാളെ കൊല്ലാൻ ആണേൽ എനിക്കും ആവാമായിരുന്നു പക്ഷെ ഞാൻ നിനക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു "

" എന്നാലും അമ്മേ.... "

"ഒരു എന്നാലും ഇല്ല  എനിക്ക് അവളോട് പറഞ്ഞ വാക്ക് പാലിച്ചെ പറ്റൂ., നിന്നെ പഠിപ്പിച് വലിയ ആൾ ആക്കണം നിന്നെ നല്ല നിലയിൽ എത്തിക്കണം. അത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ "

അമ്മയുടെ പറച്ചിൽ ഒക്കെ കേട്ട് കിരൺ കുറച്ചു നേരം മിണ്ടാതെ ഇരുന്നു

"അല്ല അമ്മേ... അപ്പോ അമ്മയുടെ പഠിത്തം?? നേഴ്സിങ്??"

"ആ അത് അത് പിന്നെ പോയില്ലടാ "

"അതെന്താ???"

"ഞാൻ പോയ പിന്നെ നിന്നെ ആരു നോക്കുമായിരുന്നു?? "

"എന്നാലും അമ്മേ??"

"ഒരു എന്നാലും ഇല്ല അതൊകെ കഴിഞ്ഞു , ഇനി നീ പഠിക്കുക എനിക്ക് അത് കാണാമല്ലോ . അത് മതി. പിന്നെ എന്റെ മോളെ കല്യാണം ഒക്കെ കഴിച്ചു നീ നല്ല ഒരു നിലയിൽ എത്തണം "

"എന്നാലും എനിക്ക് വേണ്ടി അമ്മ അമ്മയുടെ ജീവിതം?? "

കിരൺ പൊട്ടികരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു

"സാരമില്ല ടാ നീ കരയാതെ,  എന്റെ ചേച്ചി എനിക്ക് എന്റെ അമ്മയെ പോലെ ആയിരുന്നു അവളുടെ മോൻ എന്റെ മോൻ തന്നെ ആണ് .. അവൾക്ക് കൊടുത്ത വാക്കാണ് ഞാൻ നിന്നെ വളർത്തി വലിയ നിലയിൽ എത്തിക്കും ന്ന് , അത് എനിക് നിറവേറ്റണം ന്നാലെ നാളെ അങ്ങു ചെല്ലുമ്പോൾ അവളുടെ മുന്നിൽ എനിക്ക് നിൽക്കാൻ പറ്റൂ"

"അമ്മ എങ്ങും പോകുന്നില്ല ഇത് എപ്പോഴും എപ്പോഴും ഇങ്ങനെ പറയണ്ട "

കിരൺ ദേഷ്യത്തോടെ അമ്മയെ നോക്കി

ഒരു പൊട്ടി ചിരി ആയിരുന്നു അമ്മയുടെ

💬 Comments

View all comments