Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
ഇറങ്ങി ബൊലേറോ ഒരെണ്ണം സ്റ്റാർട്ട് ചെയ്ത് പാഞ്ഞു പോയി. അവൾ ഹാളിൽ നിന്നും അടുക്കളയിലേക്ക് കയറി ഒരു കാപ്പി ഇട്ടു ഒരു ഗ്ലാസ് അവൾ കുടിക്കുകയും ഒരെണ്ണം വേറയും എടുത്ത് അവൾ അടുക്കള വിട്ട് പുറത്തേക്ക് ഇറങ്ങി അടുത്ത മുറിയിലേക്ക് കയറി .
ആ മുറിയിൽ ബെഡിൽ കിടക്കുന്ന ഒരു മധ്യവയസ്കയായ സ്ത്രീയെ അവൾ പതിയെ വിളിച്ചു
"അമ്മേ.....അമ്മേ.."
അവർ പതിയെ കണ്ണു തുറന്നു അവളെ നോക്കി പുഞ്ചിരിച്ചു.
"അമ്മേ എണീക്ക് "
അവൾ അവരെ പതിയെ താങ്ങി എണീപ്പിച്ചു കട്ടിലിൽ ചാരി ഇരുത്തി . കാപ്പി അവരുട കയ്യിലേക് കൊടുത്തു . അവശയായ ഒരു ചിരിയോടെ അവർ അവളുടെ മുടിയിൽ തലോടി കൊണ്ട് ആ കാപ്പി വാങ്ങിച്ചു.
"എന്താ മോളെ നിന്റെമുഖത്ത് ഇന്ന് നല്ല സന്തോഷം ഉണ്ടല്ലോ??"
"ഉണ്ടമ്മെ... നല്ല സന്തോഷം ഉണ്ട് ഇന്ന് എനിക്ക്... "
"അതെന്താ മോളെ "
"നമ്മുടെ പ്രതികാരത്തിന്റെ ആദ്യ പടി ഇന്ന് നിറവേറ്റാൻ പോകുവാ ഞാൻ.... അമ്മ കണ്ടോ "
അവൾ ചിരിച്ചുകൊണ്ട് അമ്മയെ കെട്ടി പിടിച്ചു
അതേ സമയം മൂന്നാർ ലക്ഷ്യമാക്കി അക്ഷരയുടെ ഓഡി കാറും അതിന് പിന്നിൽ അവർ അറിയാതെ ഹരി യുടെ കാറും ഇവർ രണ്ടും അറിയാതെ കുറെ പിന്നിൽ ആയി ബ്രിട്ടോ യുടെ ബൊലേറോ യും പോയിക്കൊണ്ടിരുന്നു....
(തുടരും....)
💬 Comments
View all comments