0%
Chapter 1

ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal | Read All Parts | 👁 159 |

ഉണ്ടകണ്ണി 13

Undakanni Part 13 | Author : Kiran Kumar | Previous Part


...'അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം.... എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ ... കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ .... ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ ചെമ്പകപ്പൂവൊത്ത ചേലാരം കണ്ടിന്നു പോവേണ്ടാ'...... കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു.... കിച്ചു??? എന്താ ഒന്നും മിണ്ടാത്തത് നീ?? കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല "എടാ...? " അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി "നീ ഉറങ്ങുവാണോ??" അവൾ വണ്ടി സൈഡാക്കി ചോദിച്ചു അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത് 'ടാ ഇതെന്താ നീ കരയുന്നെ??' " ഒന്നുമില്ല അക്ഷ"  അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു "പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??" "ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ " "എന്ത് കാര്യം??" അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി " പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും" "സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ" "അത് സ്കൂളിൽ വച് നടന്നതാ" "നീ കാര്യം പറ ചെക്കാ" "അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു  ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി  മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു .  ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.

💬 Comments

View all comments