0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 370

. കിരൺ അവിടെ ഇറങ്ങി ഓരോന്നോകെ നോക്കി നിന്നു. "എന്താടാ ചോക്ലേറ്റ് വാങ്ങണോ??" ചോക്ലേറ്റും പാവകളും ഒക്കെ വിൽക്കുന്ന കടയ്ക്ക് മുന്നിൽ ഓരോന്ന് നോക്കി നില്കുമ്പോഴ അവൾ വന്നത് "നല്ല ചോക്ലേറ്റ് മാ ... കൊഞ്ചം ട്രൈ പണ്ണി പാര്" കടയിൽ നിന്ന ചേച്ചിയും ഒരെണ്ണം സാമ്പിൾ ആയി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു  പറയാൻ തുടങ്ങി "സംഭവം കൊള്ളാട്ടോ .. ദെ നീ നോക്ക്" അവൻ അതിന്റെ കുറച്ചു കഴിച്ചിട്ട് ബാക്കി അവൾക്ക് നീട്ടി . അവൾ അത് വാങ്ങി കഴിച്ചിട്ട് ഒരു പാക്കറ്റ് വാങ്ങി "വ എക്കോ പോയിന്റ് കാണിച് തരാം " "നീ ഹൈപ്പ് കേറ്റി ഹൈപ്പ് കേറ്റി ഇത് എവിടെ പോണ്" "നീ വാടാ" അവൾ അവനെയും വലിച്ചു ലേക്കിന് സൈഡിലേക്ക് സ്റ്റെപ്പ് ഇറങ്ങി . അധികം ആളൊന്നും വന്നിട്ടില്ല അവിടെ "ഇത് എന്ത് ?? ഇതാണോ നീ  ഹൈപ്പ് കേറ്റിയ  സ്ഥലം ഇവിടെ എന്ത് കാണാൻ" കിരൺ  കൈയും കെട്ടി നിന്ന് ചോദിച്ചു "ഇവിടെ കാണാൻ അല്ല പൊട്ട... കേൾകാൻ ആണ് " "എന്ത്?". "നിനക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെയാണ്??" "അമ്മ"  ഒട്ടും അമാന്തിക്കാതെ അവൻ പറഞ്ഞു "എന്ന നീ ഇവിടെ കണ്ണടച്ചു നിക്ക് " "അവൾ അവനെ ലേക്ക് നു അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞു" "എന്തിനാ?? " "നീ നിക്ക് പൊട്ട' "ആ നിന്ന് " "ഇനി നീ അമ്മയുടെ പേര് ഉച്ചത്തിൽ വിളിചെ" "അമ്മയുടെ പേര് ഇപോ വേണ്ട നിന്റെ പേര് വിളിക്കാം നീ അല്ലെ ഇപോ ഇവിടെ ഉള്ളത് " "ആ എന്ന എന്റെ പേര് വിളിക്ക് . മാക്സിമം ഉച്ചത്തിൽ വിളിക്കണേ" " ആ ഞാൻ വിളിക്കാൻ പോവാണേ..." "കോപ്പ് ഒന്ന് വിളിക്കുമോ??" "ആ വിളിക്കാം..... റെഡി .... " "കോപ്പ് ഒന്ന് വിളിക്കടെ" "അക്ഷരാ..........." അവൻ ഉച്ചത്തിൽ വിളിച്ചു. അവൻ വിളിച്ച പുറകെ ലേക്ക് നു അപ്പുറം നിന്ന് തിരികെ അതേ വിളി ഇങ്ങോട്ട് വന്നു "ങേ.... അത് കൊള്ളാല്ലോ"

💬 Comments

View all comments