Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
അവൻ അത്ഭുതത്തോടെ കണ്ണു തുറന്നു .. അവൾ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു " ഇതാണ് എക്കോ പോയിന്റ് മനസിലായ" "സംഭവം പൊളി" അവൻ പിന്നേം പിന്നേം അവളുടെ പേരും ഓരോന്നോകെ വിളിച്ചു കുവൻ തുടങ്ങി " ടാ ടാ മതി മതി.. " അവൾ അവനെ വലിച്ചു മുകളിലേക്ക് കയറി "സംഭവം കൊള്ളാം കേട്ടോ , ഇനി ഇതുപോലെ എന്താ ഇവിടെ സർപ്രൈസ് ഉള്ളത്" "ഇനീം ഉണ്ട് ഒരു ദിവസം കൊണ്ടെന്നും കണ്ടു തീരില്ല ഇവിടുത്തെ കാഴ്ച്ച നമുക്ക് ഇനീം വരാല്ലോ.. " " ആ അത് വരണം " "എന്ന നീ ഇവിടെ നിക്ക് ഞാൻ പോയ് കാർ എടുത്തോണ്ട് വരാം " "അവൾ അവനെ പിന്നേം അവിടെ നിർത്തി കാർ എടുക്കാൻ പോയി" കിരൺ പിന്നേം കടയിൽ ഒക്കെ ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി . സമയം കടന്ന് പോയി.. അവളെ കാണുന്നില്ല കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല . കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല. അവന് ആകെ പേടിയാവാൻ തുടങ്ങി ആ പരിസരത്ത് ഉള്ള കടയിൽ ഒക്കെ അവൻ അവളെ തിരക്കി എങ്കിലും ആർക്കും അവനു പ്രതീക്ഷ നൽകുന്ന മറുപടി ഒന്നും നൽകിയില്ല . എന്ത് ചെയ്യണം എന്നറിയാതെ ആകെ തകർന്നു അവൻ അവിടെ ഒക്കെ നടക്കാൻ തുടങ്ങി . ജെറിയെ വിളിച്ചുനോക്കി എങ്കിലും അവനു ഫോണ് കണക്ട് ആയില്ല. സമയം പോയിക്കൊണ്ടിരുന്നു ആകെ തകർന്ന് കണ്ണോകെ നിറഞ്ഞു റോഡ് സൈഡിൽ നിന്ന കിരൺ നു മുന്നിലേക്ക് ഒരു കറുത്ത ബൊലേറോ വന്നു നിന്നു .. സൈഡ് ഗ്ലാസ് തുറന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ അവനെ നോക്കി ചിരിച്ചിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി "ഐശ്വര്യ.." അവൻ ആ പേര് ഉരുവിട്ടു.
💬 Comments
View all comments