Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
നിന്നോട് പറഞ്ഞ കാര്യം നീ ചെയ്ത് കഴിഞ്ഞു ok അല്ലെ??"
അവൾ ഹരിയോട് ചോദിച്ചു
" അപ്പോ??? ഇവളെ?? ഇവളെ കൊല്ലണ്ടെ??"
" ഹ ഹ ആര് ... നീയോ??? "
"പിന്നെ"
കിരൺ അവരുടെ വർത്തമാനം കേട്ട് ഒന്നും മനസ്സിലാവാതെ നില്കുകയാണ്
"കിരണേ.... " ഐശ്വര്യ അവനെ വിളിച്ചു
"നീ അവളെ കൊണ്ടു പൊക്കോ... "
"എന്ത്.... അപ്പോ എന്തിന് എന്നെ??"
ഹരി ഞെട്ടി കൊണ്ട് ചോദിച്ചു
കേൾക്കേണ്ട താമസം കിരണ് ഓടി അക്ഷരയുടെ അടുത്തേക്ക് എത്തി
എന്നാൽ പെട്ടെന്ന് ഹരി തന്റെ കയ്യിൽ ഇരുന്ന കത്തി എടുത്ത് അവളുടെ കഴുത്തിൽ വച്ചു.
"നീ...നീ... നീ എന്താ ഉദ്ദേശിക്കുന്നത്???
ഇവളെ ഇവന്റെ കയ്യിൽ കൊടുത്തു വിടാൻ ആണോ??"
ഹരി ഒന്നും മനസ്സിലാവാതെ പരിഭ്രമത്തോടെ പുലമ്പി
കിരൺ ഞെട്ടി നിൽക്കുകയാണ്
"ഹരി... അവളെ വിട്"
ഐശ്വര്യ സൗമ്യമായി പറഞ്ഞു
"ഇല്ല.... ഞാൻ ചോദിച്ചതിന് ഉത്തരം വേണം എനിക്ക്"
"നിനക്ക് ഉള്ള ഉത്തരം എല്ലാം തരാൻ ആണ് ഇന്ന് ഇവിടെ നിന്നെ കൊണ്ടു വന്നത് തന്നെ "
അവൾ വീണ്ടും സൗമ്യമായി പറഞ്ഞു
" ഹരി നീ ആ കത്തി മാറ്റ് ഇല്ലേൽ നിന്റേതല ഇപോ ഇവിടെ ചിന്നി ചിതറും "
അവൾ പറഞ്ഞപ്പോൾ ആണ് ഹരിക്ക് തന്റെ തലയുടെപിന്നിൽ എന്തോ ഉള്ളത് തോന്നിയത് .തിരിഞ്ഞു നോക്കിയ അവന്റെ കയ്യിൽ നിന്നും കത്തി താനേതാഴെ വീണു.
അവന്റെ കൂടെ നിന്ന ഐശ്വര്യ യുടെ കൂട്ടാളി യുടെ ഗണ് പോയിന്റിൽ ആണ് അവൻ നിന്നത് .
"കിരണേ നീ അവളെ
💬 Comments
View all comments