Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
പിണങ്ങല്ലേ പൊന്നേ...ഞാൻ ചുമ്മ പറഞ്ഞതാ പൊട്ട... പിന്നെ നീ ഇപോ എന്തെങ്കിലും ചെയ്‌താലും എനിക് ഒന്നും ഇല്ല കേട്ടോടാ പൊട്ട "
അവൾ അവന്റെ തലകിട്ടു കൊട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.
അവൾ ചിരിച്ചു കളിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു, എന്നാൽ അവളുടെ മുന്നിൽ അഭിനയിക്കുകയാണ് അവൻ ചെയ്തത് . അവന്റെ മനസ്സിൽ മുഴുവൻ ഐശ്വര്യ യും അവിടെ നടന്ന കാര്യങ്ങളും ആയിരുന്നു.
വണ്ടി റേഞ്ച് ഉള്ള സ്‌ഥലം എത്തിയപ്പോൾ തന്നെ കിരൺ ന്റെ ഫോണിൽ ജെറി യുടെ കോൾ വന്നു
" ഹലോ..."
"ആ നീ ഇത് എവിടെ പോയി കിടക്കുവാ ടാ... കല്യാണം കഴിക്കുന്നെ മുന്നേതന്നെ ഹണി മൂൺ ആണോ രണ്ടും കൂടെ??"
"പോടാ..നാറി. ഞങ്ങൾ ഇവിടെ മൂന്നാർ ആണ് റേഞ്ച് ഇല്ലായിരുന്നു നിന്നെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല "
"ആ ഞാൻ കണ്ടു എനിക്ക് മെസ്സേജ് അലർട് വന്നിരുന്നു... അല്ല എന്തേ നിന്റെ പത്നി "
"ഹഹ അവൾ വണ്ടി ഓടിക്കുവാ "
"എപ്പോ എത്തും രണ്ടും?"
"സന്ധ്യ ആകുമ്പോൾ എത്തുമെന്ന തോന്നുന്നെ അല്ലെ അക്ഷ??"
അവൻ അവളോട് ചോദിച്ചു... അവൾ മറുപടിയായി തല ആട്ടി കാണിച്ചു
"ആ വാ വ ഒരു സർപ്രൈസ് ഉണ്ട്. ഇനി നാളെ കോളേജ് ൽ വച് തരാം അത് "
"എന്താടാ??"
"അതൊകെ ഉണ്ട് ഇപോ പറഞ്ഞ എങ്ങനാ സർപ്രൈസ് ആവുന്നെ"
"ആ ശരി ശരി.. എനിക്കും നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് നാളെ കാണാം എന്ന "
"ഓകെ ടാ അവളെ തിരക്കി ന്ന് പറഞ്ഞേക് പിന്നെ രണ്ടും സൂക്ഷിച്ചൊക്കെ വാ കേട്ടോ വന്നിട്ട് ഒരു മെസ്സേജ് ഇട്ടേക്ക്"
" ഓകെ ടാ ഇടാം "
അവൻ കോൾ കട്ടാക്കി
"എന്താണ് അവനോട് പറയാനുണ്ടെന്ന് ഒക്കെ പറഞ്ഞത് ?"
അവൻ ഫോണ് കട്ട് ആക്കിയ ഉടനെ അവൾ ചോദിച്ചു
"ഏത് ... "
"അല്ല ജെറി അല്ലെ വിളിച്ചത് "
"അതേ"
"അല്ല അവനോട് എന്തോ പറയാൻ ഉണ്ടെന്ന് പറയുന്ന കേട്ടല്ലോ നീ"
"ആ അത്....
💬 Comments
View all comments