Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
അത് അത് പിന്നെ.... ... ആ നിന്റെ ബോധം പോയ കാര്യം അല്ലാതെ എന്ത് "
"യ്യേ പോടാ അതൊന്നും പറയണ്ട എനിക്ക് നാണക്കേട"
"ഓഹോ .... എന്ന എല്ലാരോടും പറയണം"
"കിച്ചു....."
അവൾ തറപ്പിച്ചു നോക്കി കൊണ്ട് വിളിച്ചു
"നോക്കിയേ ഉണ്ടകണ്ണ് ഉരുണ്ടു വരുന്നേ.... ഉണ്ടകണ്ണി .... നേരെ നോക്കി വണ്ടി ഓടിക്കടി "
അവൻ കപട ദേഷ്യത്തിൽ അവളോട് പറഞ്ഞു
"ഹും.... "
അവൾ തല വെട്ടിച്ചു കൊണ്ട് വണ്ടി ഒടിക്കലിൽ ശ്രദ്ധ ചെലുത്തി ഇരുന്നു
"അക്ഷ..."
കുറെ നേരം ആയും അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്ന കൊണ്ട് അവൻ വിളിച്ചു .. എന്നാൽ അവൾ മറുപടി ഒന്നും പറഞ്ഞില്ല
"അക്ഷര മോൾ..."
അവൻ വീണ്ടും വിളിച്ചു.. എന്നാൽ അവൾ അപ്പോൾ മ്യൂസിക്ക് ഓണ് ആക്കി കാറിൽ
കിരൺ പെട്ടെന്ന് അത് ഓഫ് ആക്കി
"ദെ നീ വാങ്ങിക്കും കേട്ടോ ... കിച്ചു "
അവൾ ദേഷ്യത്തിൽ പറഞ്ഞു
"ആഹാ നല്ല പിണകത്തിൽ ആണ് അപ്പോ ... ഉം നടക്കട്ടെ ഞാനും ഒന്നും മിണ്ടുന്നില്ല ന്ന "
അവൻ കൈ രണ്ടും കൂടെ കെട്ടി സീറ്റിലേക്ക് ചാഞ്ഞു കിടന്നു
"ടാ...."
അവൻ മിണ്ടിയില്ല
"എടാ പൊട്ട"
"പൊട്ടൻ നിന്റെ "
" ആ അപ്പോ നാവ് ഉണ്ട് "
" ആ ഉണ്ട് നിനക്കല്ലേ ജാഡ "
"ഞാൻ എന്ത് ജാഡ കാണിച്ചന്ന നീ പറയുന്നേ "
"ഒന്നും കാണിച്ചില്ല "
" ടാ ചുമ്മ ഓരോന്ന് പറയല്ലേ ... ഞാൻ എന്ത് ജാഡയ നിന്നോട് കാണിച്ചത്??? "
"ഇപോ മിണ്ടാതെ ഇരുന്നില്ലേ"
"അയ്യടാ അതാണോ ജാഡ "
"ആ അതാണ് "
"എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ ആണല്ലോ എന്റെ തലയിൽ ആയത് "
"അക്ഷ വണ്ടി നിർത്ത് "
അവൻ പെട്ടെന്ന് പറഞ്ഞു.. അവൾ നീക്കിയപ്പോൾ അവന്റെ മുഖം ഒക്കെ മാറിയിരിക്കുന്നു . അവൾ വണ്ടി സൈഡ് ആക്കി നിർത്തി
"എന്താടാ..."
അവൾ വെപ്രാളത്തോടെ ചോദിച്ചു
" ഞാൻ നിന്നോട് എന്നെങ്കിലും പറഞ്ഞോ
💬 Comments
View all comments