0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 382

ഉടനെ അറിയാം, ഇപോ വിട്ടൊ നമുക്ക് കാണാം "

"അപ്പോ... അവൻ??"

കിരൺ ഹരി യെ നോക്കി ചോദിച്ചു

"ചോദ്യങ്ങൾ വേണ്ട കിച്ചു... നീ പൊക്കോ "

അവളുടെപറച്ചിൽ അവനെ വീണ്ടുംകുഴപ്പിച്ചു

അവൻ അക്ഷരയെ എടുത്തു കൊണ്ട് അവർ കേറി വന്ന വഴിയേ പുറത്തേക്ക് ഇറങ്ങി .

"ആ പിന്നെ.... ഞാൻ നീ ആവശ്യപ്പെട്ടപോലെ അവളെ കാണിച്ചു തന്നിട്ടുണ്ട് ... ഇനി എനിക്ക് തന്ന വാക്ക് മറക്കണ്ട കേട്ടോ"

ഐശ്വര്യ പഴേ പോലെ സൗമ്യമായി അവളുമായി പുറത്തേക്ക് നടക്കുന്ന കിരണിനോട് പറഞ്ഞു

കിരൺ ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.  അവിടെ അവരെ കാത്ത് ബ്രിട്ടോ അവളുടെ കാറുമായി ഉണ്ടായിരുന്നു . കിരൺ അവളുമായി പുറകിലേക്ക് കയറി അവളെ സീറ്റിൽ കിടത്തി അവൻ സൈഡിൽ കേറി ഇരുന്നു അവളുടെ തല അവന്റെ മടിയിലും വച്ചു.

ബ്രിട്ടോ കാർ മുന്നോട്ട് എടുത്തു.

കിരണിന് എന്താ അവിടെ സംഭവിച്ചത് എന്ന ചിന്തയിൽ ആണ് ഫുൾ .

അവൾ അവന്റെ മടിയിൽ ബോധം മറഞ്ഞു കിടക്കുകയാണ് അവളുടെ തലയിൽ അവൻ പതിയെ തലോടി കൊണ്ടിരുന്നു ...

എന്താണ് അവിടെ സംഭവിച്ചത് എന്ന ചിന്ത അവന്റെ മനസിനെ അലട്ടി കൊണ്ടിരുന്നു .

ഒടുവിൽ അവനെ ഐശ്വര്യ കണ്ട എക്കോ പോയിന്റിന് മുന്നിൽ എത്തിയപ്പോൾ ബ്രിട്ടോ വണ്ടി നിർത്തി ഇറങ്ങി  അവിടെ കാത്തു നിന്ന വേറെ ഒരു കാറിൽ കയറി പോയി.

കിരൺ അവൾ ഉണരുന്നതും കാത്ത് വണ്ടിയിൽ ഇരുന്നു.

കുറെ നേരത്തിനു ശേഷം അവൾ പതിയെ കണ്ണു തുറന്നു . ആദ്യം നോക്കിയപ്പോൾ തന്നെ അവൾ അവന്റെ മടിയിൽ കിടക്കുന്നത് മനസിലായി . അവനെ നോക്കിയപ്പോൾ അവൻ സീറ്റിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്

"കി...കിച്ചു..."  അവൾ അവന്റെ കവിളിൽ തൊട്ടു കൊണ്ട് വിളിച്ചു

പെട്ടെന്ന് കിരൺ ഞെട്ടി എണീറ്റു

"അക്ഷ..... മോളെ.... നിനക്ക്... നിനക്ക് ഒന്നും ഇല്ലല്ലോ....എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ???"

അവന്റെ വെപ്രാളം കണ്ടു അവൾ അന്തംവിട്ട് അവനെ നോക്കി ..

"എടാ.... എനിക് എന്താ പറ്റിയെ?? .. പെട്ടെന്ന് തല

💬 Comments

View all comments