Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
വരെ കൊണ്ട് ആക്കാൻ കിരണും കൂടെ പോയി
"അപ്പോ ഞാൻ പോട്ടെ ടാ പൊട്ട"
"ആം .... ഇവിടെ കിടക്കമായിരുന്നു "
"അയ്യടാ... പോടാ അവിടുന്ന് ... നാളെ കാണാം ന്ന കോളേജിൽ "
അവൾ കാറിലേക്ക് കയറാൻ പോയപ്പോ കിരൺ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ എന്താ ന്ന ഭാവത്തിൽ നോക്കിയപ്പോൾ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ട് കെട്ടി പിടിച്ചു ... കുറെ നേരം ആയിട്ടും വിടാത്ത കൊണ്ട് അവൾ നോക്കിയപോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്ന കണ്ടു അവൾ ഞെട്ടി.
"കിച്ചു... ടാ എന്താടാ...??"
അവൾ പെട്ടെന്ന് അവന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
"ഏയ്... ഒന്നും.... ഒന്നുമില്ല ടി ... പെട്ടെന്ന് നീ ഇത്രേം നേരം കൂടെ ഉണ്ടായിട്ട് പോവാൻ പോയപ്പോ.... ഒരു സങ്കടം "
അവൻ കള്ളം പറഞ്ഞു .
"അയ്യേ... അതിനാണോ കരയുന്നെ നീ.... ഇങ്നെ ഒരുത്തൻ...ഹോ....
നാളെ രാവിലെ കാണല്ലോ നീ വീട്ടിൽ പോയി കിടന്ന് ഉറങ്ങു ചെക്കാ "
"ആം ... "
അവൻ അവളെ കൈ വലയത്തിൽ നിന്നും വിടുവിച്ചു
അവൾ പെട്ടെന്ന് അവന്റെ ചുണ്ടിൽ ഒരു ഉമ്മയും കൊടുത്ത് ഓടി വണ്ടിയിൽ കയറി . അവൻ അവളുടെ പെട്ടെന്നുള്ള ചെയ്തിയിൽ അമ്പരന്നു നിന്നു
"നിന്ന് മഞ്ഞു കൊള്ളാതെ പോയി വീട്ടിൽ കേറട കുരങ്ങാ"
അവൾ വണ്ടിയിൽ ഇരുന്ന് വിളിച്ചു പറഞ്ഞു കൊണ്ട് വണ്ടി എടുത്ത് പോയി.
തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴും... അവന്റെ മനസ് ആകെ അസ്വസ്ഥമായിരുന്നു. മൂന്നാർ വെച്ചു നടന്ന സംഭവങ്ങൾ അവനെ അത്രയും ഉലച്ചിരുന്നു. അവൾക്കും അമ്മക്കും മുന്നിൽ അവൻ ഇത്രേം നേരം അഭിനയിച്ചു പക്ഷെ ഇനി എന്ത് ചെയ്യണം ന്ന് അവനു ഒരു എത്തും പിടിയും ഇല്ല. എന്തായാലും നാളെ ജെറി യോട് എല്ലാം തുറന്നു പറഞ്ഞു ഇതിനൊരു പോംവഴി കണ്ടെത്തണം ന്ന് മനസിൽ വിചാരിച്ചു അവൻ വീട്ടിൽ കയറി.
കിരൺ വീട്ടിലേക്ക് വന്നു പെട്ടെന്ന് ഫുഡും കഴിച്ചു കിടന്നു. അമ്മ അവനോട് സന്ധ്യയുടെ കാര്യം പറയാൻ വന്നു എങ്കിലും അവന്റെ
💬 Comments
View all comments