0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 373

ന്റെ വീട്ടിലേക്ക് നടന്നു . സന്ധ്യ പക്ഷെ ചുറ്റും നോക്കി നിൽക്കുകയാണ്

"ഇത്... ഇത് എവിടാ ചേട്ടാ"

"എടൊ താൻ പേടിക്കാതെ വാടോ "

ജെറി അവളെ വിളിച്ചു  കിരൺ ന്റെ വീടിന് മുന്നിലേക്ക് നടന്നു

"അമ്മേ.."

അവൻ അമ്മയെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി , സന്ധ്യ പുറത്തു മടിച്ച് നിൽക്കുകയാണ്

"ആഹാ ജെറി മോനോ...  എന്താടാ നിന്റെ കൂട്ടുകാരൻ  എപ്പോ വരും??"

അമ്മ അതും പറഞ്ഞു ഇറങ്ങി വന്നതും സന്ധ്യയെ കണ്ടു അന്തം വിട്ട് നിന്നു.

"ടാ... ആരാടാ ഇത്? നീ ഇറക്കി കൊണ്ട് വന്നതോ വല്ലോം ആണോ??"

അമ്മയുടെ ചോദ്യം കേട്ട് അവർ രണ്ടുപേരും അമ്പരന്നു

"അയ്യോ അമ്മേ... എന്തൊക്കെയ ഈ പറയുന്നേ... ഇത്.... ഇത് അമ്മയുടെ ഒരു ബന്ധുവാണ്"

"എന്റെ ബന്ധുവോ??"

അമ്മ അത്ഭുതത്തോടെ  ചോദിച്ചു

"അതേ "  അവൻ അതും പറഞ്ഞു അവളെ നോക്കിയപ്പോഴും അവളും  ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.

"നിനക്ക് ഇത് ആരാ ന്ന് മനസിലായില്ലേ??"

"ഇല്ല...."

"ആഹാ  ... നീ തിരക്കി വന്ന കിരൺ ന്റെ അമ്മ ആണ് ഇത് "

അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ജെറി കണ്ടു

അമ്മ പക്ഷെ ജെറി പറഞ്ഞത് എന്താ ന്ന് ആലോചിച്ചു നിൽക്കുകയാണ്

"അനുവമ്മ???"

അവൾ മുന്നോട്ട് വന്നു അമ്മയുടെ കയ്യിൽ പിടിച്ചു.

"ആരാ മോനെ ഇത്?"

"അമ്മേ ഞാൻ.... ഞാൻ.... "

അവൾ നിന്ന് പതറുന്ന കണ്ടു അമ്മ അവളുടെ മൂടിയിൽ തലോടി..

"മോളെ... എന്താ കാര്യം... ധൈര്യമായി പറഞ്ഞോ"

"അമ്മേ ഞാൻ... ഞാൻ മോഹനൻ അച്ചന്റെ അനിയത്തി  യുടെ മോൾ.... ..."

പെട്ടെന്ന് അമ്മയുടെ കൈ അവളിൽ നിന്ന് പിൻവലിഞ്ഞു. ജെറി അത് ശ്രദ്ധിച്ചു..

"മോളെ... നീ.... മാനസ യുടെ മോൾ ആണോ??"

അമ്മ അവളോട് ഒരു നടുക്കത്തോടെ ആണ് ചോദിക്കുന്നത്

"അതേമ്മെ ... അമ്മ.... അമ്മ എന്നും പറയുമായിരുന്നു എനിക്ക് ഇവിടെ ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ള കാര്യം ... "

അമ്മ ഒന്ന് ചിരിച്ചു (അതിൽ ഒരു പുച്ഛം ഒളിഞ്ഞിരിക്കുന്നത് ജെറി ശ്രദ്ധിച്ചു .

💬 Comments

View all comments