Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
കെട്ടി ഇരുത്തിയിരുന്നത് കിരൺ കണ്ടു കൂടെ ആരോ 2 പേരും നില്പുണ്ട്
രൂപം കണ്ടപ്പോൾ തന്നെ അത് അക്ഷര ആണെന്ന് അവനു മനസിലായി .. അവൻ അങ്ങോട്ടെക്ക് ഓടി.
"കിരണേ.... നിൽക്ക്"
പുറകിൽ നിന്ന് ഐശ്വര്യ പറഞ്ഞു
അവൻ നിന്നില്ല
"നീ നിന്നില്ലേൽ അവൾ ഇപ്പോൾ ...ഇവിടെ തീരും "
അത് കേട്ടപ്പോൾ തന്നെ അവൻ നിന്നു. ഐശ്വര്യ അവന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ട് . അപ്പോൾ കിരൺ ബോധം ഇല്ലാതെ അക്ഷരയെ ഇരുത്തിയിരിക്കുന്ന കസേരക്ക് സൈഡിൽ നിൽകുന്ന ആളെ കണ്ടു .
അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു വന്നു
"ഹരി..."
അവന്റെ വായിൽ നിന്നും ആ പേര് വന്നു
അക്ഷര ബോധം മറഞ്ഞു ഇരിക്കുകയാണ് കസേരയിൽ അവളെ കെട്ടി വെച്ചിരിക്കുന്നു. ഹരി അവനെ കണ്ടു ക്രൂരമായി ചിരിക്കുന്നുണ്ട്
"നീ..... നീ......"
കിരൺ മുന്നോട്ട് നടക്കാൻ ആഞ്ഞു
"കിരണേ.... നിൽക്കുന്നതാണ് നിനക്ക് നല്ലത് ഇല്ലേൽ അവളെ നീ ഇനി കാണില്ല"
ഐശ്വര്യ വീണ്ടും പറഞ്ഞു
" ഐശ്വര്യ.. ഇവൻ... ഇവൻ"
കിരൺ ചാടി കൊണ്ട് വന്നു
"എന്തേ ...??? അവനു? "
അവൾ അവന്റെ മുന്നിൽ കേറി നിന്നു
"ഇവൻ... അവളെ... എന്റെ അക്ഷ"
"അവൻ എന്തിനാ അവളുടെ അടുത്ത് നിൽകുന്നേ ന്ന് അറിയാമോ??"
"എ... എന്തിനാ..."
"അവളെ കൊല്ലാൻ..."
"ഐശ്വര്യ....."
കിരൺ ഞെട്ടി...
"എന്താ... കൊല്ലട്ടെ??"
അവൾ വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചു
" നീ... നീ എന്തൊക്കെ ആണ് പറയുന്നേ.. അവളെ കൊന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല "
"ഹ അതെങ്ങനെ ശരിയാവും??.. അപ്പോ നമുക്ക് കല്യാണം കഴിക്കണ്ടേ??"
"ഐശ്വര്യ...."
അവൻ ഉച്ചത്തിൽ വിളിച്ചു
എന്നാൽ അവൾ അവനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു .. ഹരിയുടെ മുന്നിൽ വന്നവൾ നിന്നു.
"ഹരി നിന്നോട് പറഞ്ഞ കാര്യം നീ ചെയ്ത് കഴിഞ്ഞു ok അല്ലെ??"
അവൾ ഹരിയോട് ചോദിച്ചു
" അപ്പോ??? ഇവളെ?? ഇവളെ കൊല്ലണ്ടെ??"
" ഹ ഹ ആര് ... നീയോ??? "
"പിന്നെ"
കിരൺ അവരുടെ വർത്തമാനം കേട്ട് ഒന്നും മനസ്സിലാവാതെ
💬 Comments
View all comments