Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
കുളിച്ചു റെഡി ആയി കോളേജിലേക്ക് വണ്ടിയുമായി ഇറങ്ങി
നേരത്തെ പറഞ്ഞതു പോലെ തന്നെ ജെറി നേരത്തെ അവനെ കാത്ത് കോളേജിൽ ഉണ്ടായിരുന്നു
"അളിയാ.... നമുക്ക് അവനെ പോയ് ഒന്ന് കാണണ്ടേ?? വേണേൽ ഒരു മാല പടക്കവും പൊട്ടിക്കാം "
അവനെ കണ്ടപ്പോൾ തന്നെ ജെറി വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുന്ന അവന്റ് അടുത്തേക്ക് നടന്നു വന്നു.
"പോടാ അതൊകെ മോശം ആണ് "
"പ്ഫ നിന്ന കൊല്ലാൻ നോക്കിയ ആ മൈരന പിന്നെ പൂവിട്ട് പൂജിക്കാം ഞാൻ"
"ജെറി... നീ കളിക്കാതെ എനിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്"
കിരൺ ന്റെ മുഖം കണ്ടപ്പോ തന്നെ ജെറിക്ക് മനസ്സിലായി എന്തോ പന്തികേട് ഉണ്ടെന്ന്
"Ok... നീ വാ എന്ന "
ജെറി അവനും ആയി മരച്ചുവട്ടിലെ തറയിൽ ഇരുന്നു...
കോളേജിൽ ആരും ഇല്ലായിരുന്നു സെക്യൂരിറ്റി അല്ലാതെ.
"എടാ ഞാൻ പറയുന്ന കാര്യങ്ങൾ നീ സംയമനം പാലിച്ചു കേൾക്കണം"
"കൊപ്പേ നീ പറയുന്നുണ്ടേൽ പറ ഇത് ഒരുമാതിരി"
കിരൺ അപ്പോൾ അവനോട് അവർ ടൂർ പോയപ്പോ അവളെ കാണാതെ ആയത് തൊട്ട് തിരിച്ചു അവളെ കിട്ടിയത് വരെ പറഞ്ഞു...
കിരൺ നോക്കുമ്പോ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയാണ് അവൻ
"ടാ... ജെറി.??"
"ടാ... അപ്പോ.... അവൾ.... അവളാണ അവനെ.."
"ഹ പതിയെ പറ കൊപ്പേ... നമ്മൾ ഈ കാണുന്ന ആൾ അല്ല അവൾ... അംഗരക്ഷകരും ആയുധങ്ങളും കാറുകളും ഒക്കെ ഉള്ള എന്തോ നിഗൂഢമായ ഉദ്ദേശ്യം ആയി നടക്കുന്നവൾ"
'ദൈവമേ... ഞാൻ ഞാൻ അന്ന്
💬 Comments
View all comments