0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 414

കേട്ട് അവർ ഒന്നുമിണ്ടിയില്ല

"എന്താ ജെറി എന്തു പറ്റി സാധാരണ നീ തർക്കുത്തരം പറയണ്ട ആണല്ലോ??"

അവളുടെ ചോദ്യം കേട്ട് കിരൺ ഒരു ഭാവ ഭേദവും ഇല്ലാതെ അവളെ നോക്കി നിൽക്കുകയാണ്.

"കിരണേ.... നീ എന്ന ഇങ്ങനെ നോക്കുന്നെ??? അല്ലെ അക്ഷര എന്തേ നിന്റെ കൂടെ കാണുന്നില്ലലോ???"

കിരൺ നു ഒന്നും സംഭവിക്കാത്ത പോലെ ഉള്ള അവളുടെ മാറ്റം കണ്ടിട്ട്  അവളോട് ചെറിയ പേടി തോന്നി തുടങ്ങി.

"ഐശ്വര്യ നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്"

"എന്നാ ടാ പറഞ്ഞോ"

അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു

"ഇപോ അല്ല ഞാൻ പറയാം അപ്പോ നീ കോളേജിന്റെ പിന്നിലേക്ക് വരുമോ?"

"എന്താവല്ല സീക്രെട്ട ??"

ഒന്നും അറിയാത്തപോലെ അവളുടെ ചോദ്യം കേട്ട് അവൻ രൂക്ഷമായി അവളെ നോക്കി

"നീ വാ അപ്പോ പറയാം"

കിരൺ നീരസത്തോടെ പറഞ്ഞു

"ആ ok "

അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.

"എടാ ..അവൾ ഒന്നും അറിയാത്ത  പോലെ ആണല്ലോ സംസാരിച്ചത്??"

അവൾ അങ്ങോട്ട് നടന്നു നീങ്ങിയതും ജെറി എണീറ്റ് ചോദിച്ചു .

"കള്ളി അവളൂടെ അഭിനയം ആണ് എല്ലാം.... "

"എടാ എനിക്ക് എന്തോ.... ഇത് ഒന്നും നന്നായി വരും ന്ന് തോന്നുന്നില്ല. അത് അവിടെ കഴിഞ്ഞു എങ്കിൽഅവളോട് നീ ഒന്നും ചോദിക്കാതെ ഇരിക്കുന്നെ ആവും നല്ലത്."

"പറ്റില്ല ജെറി... അവൾ ഇന്നലെ എന്നെ മുൾ മുനയിൽ നിർത്തിയത് ആണ് എന്റെ അക്ഷയെ മരണത്തിന് മുന്നിൽ വരെ എത്തിച്ചു അവൾ... ന്നിട്ട് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു അവളെ ഞാൻ കെട്ടണം അത്രേ.... കെട്ടാം ഞാൻ അവളെ ഇങ്ങോട്ട് വരട്ടെ ... കാണട്ടെ ഞാൻ... എനിക്ക് അറിയണം അവളുടെ മനസിൽ  എന്താ ന്ന്.."

കിരൺ പുലമ്പി

"എടാ... എന്നാലും... അവൾക്ക് നീ പറഞ്ഞ പോലെ അത്ര  ആൾ ബലം ഒക്കെ ഉണ്ടേൽ നമ്മൾ വിചാരിച്ച എന്താവാൻ?"

"നമ്മൾ അതിന് ഒന്നും ചെയ്യാൻ പോകുന്നോന്നും ഇല്ല . എനിക്ക് അവളോട് ചോദിക്കണം ഇതിന്റെ ഒക്കെ അർത്ഥമെന്താ ന്ന് അത്രേ ഉള്ളൂ"

💬 Comments

View all comments