Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
കൈ ചൂണ്ടി ..
തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ഗേറ്റ് കടന്നു നടന്നു വരുന്ന ഐശ്വര്യ യെ ആണ് ... ആദ്യം അവൻ ഒന്നു പതറി...
മുന്നിലേക്ക് നടന്നു വരുന്ന അവൾ അവരെ കണ്ടു. അടുത്ത എത്തിയപ്പോൾ തന്നെ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
"എന്താണ് രണ്ടും ഇന്ന് നേരത്തെ ആണല്ലോ°?"
അവളുടെ ചോദ്യം കേട്ട് അവർ ഒന്നുമിണ്ടിയില്ല
"എന്താ ജെറി എന്തു പറ്റി സാധാരണ നീ തർക്കുത്തരം പറയണ്ട ആണല്ലോ??"
അവളുടെ ചോദ്യം കേട്ട് കിരൺ ഒരു ഭാവ ഭേദവും ഇല്ലാതെ അവളെ നോക്കി നിൽക്കുകയാണ്.
"കിരണേ.... നീ എന്ന ഇങ്ങനെ നോക്കുന്നെ??? അല്ലെ അക്ഷര എന്തേ നിന്റെ കൂടെ കാണുന്നില്ലലോ???"
കിരൺ നു ഒന്നും സംഭവിക്കാത്ത പോലെ ഉള്ള അവളുടെ മാറ്റം കണ്ടിട്ട് അവളോട് ചെറിയ പേടി തോന്നി തുടങ്ങി.
"ഐശ്വര്യ നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്"
"എന്നാ ടാ പറഞ്ഞോ"
അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു
"ഇപോ അല്ല ഞാൻ പറയാം അപ്പോ നീ കോളേജിന്റെ പിന്നിലേക്ക് വരുമോ?"
"എന്താവല്ല സീക്രെട്ട ??"
ഒന്നും അറിയാത്തപോലെ അവളുടെ ചോദ്യം കേട്ട് അവൻ രൂക്ഷമായി അവളെ നോക്കി
"നീ വാ അപ്പോ പറയാം"
കിരൺ നീരസത്തോടെ പറഞ്ഞു
"ആ ok "
അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.
"എടാ ..അവൾ ഒന്നും അറിയാത്ത പോലെ ആണല്ലോ സംസാരിച്ചത്??"
അവൾ അങ്ങോട്ട് നടന്നു നീങ്ങിയതും ജെറി എണീറ്റ് ചോദിച്ചു .
"കള്ളി അവളൂടെ അഭിനയം ആണ് എല്ലാം.... "
"എടാ
💬 Comments
View all comments