Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
ഞാൻ വന്നു വിളിക്കാം നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്"
"എന്താടാ കാര്യം?"
"അക്ഷ പറയുന്ന കേൾക്ക്... ഞാൻ ചുമ്മ പറയില്ല ന്ന് നിനക്കു അറിയാമല്ലോ .,എല്ലാം കാണുമ്പോ പറയാം"
"ആ ok ok നീ വൈകിട്ട് വാ ഞാൻ വീട്ടിൽ ഉണ്ടാവും"
കിരൺ കോൾ കട്ട് ആക്കി തിരഞ്ഞു നോക്കിയതും തന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്. അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു.
അങ്ങനെ അന്ന് രാവിലെ പിരീഡ് എല്ലാം കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി.
ഐശ്വര്യ പതിയെ എണീറ്റ് ഫുഡ് കഴിക്കാൻ ഇറങ്ങിയതും കിരൺ ഓടി അവിളുടെ അടുത്ത് ചെന്നു.
"ഐശ്വര്യ വാ എനിക്ക് കുറച്ചു സംസാരിക്കണം"
"ഇപ്പോഴോ?? ചോറുണ്ട് കഴിഞ്ഞ് പോരെ?"
"ഇല്ല നീ വാ ഇപോ തന്നെ"
"ശെടാ ഇവനെക്കൊണ്ട് .... oke വാ "
അവർ രണ്ടും കൂടെ ഇറങ്ങി കോളേജിന് പിന്നിലേക്ക് നടന്നു.
അതേ സമയം ജെറി തന്റെ ഫോണ് ഹെഡ് സെറ്റ് വച്ചു ക്ലസ്സിൽ ഇരുന്നു. കിരൺ ന്റെ ഫോണ് അവനുമായി കണക്ട് ആയിരുന്നു അവർ സംസാരിക്കുന്നത് അവന് കേൾക്കാൻ.
കോളജിനു പിറകിൽ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ അവർ നിന്നു.
"ആ ഇനി ചോദിക്ക്... എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്"
ഐശ്വര്യ കൈ കെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു .
"ഐശ്വര്യ നീ ഈ അഭിനയം നിർത്ത് ന്നിട്ട് കാര്യത്തിലേക്ക് വാ ആരാ നീ?? "
അവന്റെ ചോദ്യം കേട്ട് ഐശ്വര്യ യുടെ മുഖം സംശയ ഭാവം ആവുന്നത് അവൻ കണ്ടു.
"അഭിനയമോ?? നീ എന്താ ഈ പറയുന്നത് എന്ത് കാര്യം ആണ് ഞാൻ ആരാ ന്ന് നിനക്ക് അറിയില്ലേ??"
"എടി നീ കളിക്കല്ലേ... എനിക് ഇതിൽ കൂടുതൽ താഴാൻ അറിയില്ല"
കിരൺ ന്റെ ശബ്ദം ഉയർന്നു
"എടാ നീ എന്തിനാ ചൂടാവുന്നെ എന്താ സംഭവം ??"
"നിനക്കു ഒന്നും അറിയില്ല ല്ലേ??
ഇന്നലെ എന്നെയും അക്ഷയെയും നീ കണ്ടില്ല ന്ന് കൂടി പറ ഇനി "
"ങേ.... ഇന്നലെ... ഇന്നലെ ഞാൻ
💬 Comments
View all comments