Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]
അവൻ മനസിൽ കരുതി
"അക്ഷ നീ വിഷമിക്കാതെ അച്ഛൻ തോട്ടത്തിൽ വല്ലോം പോയതാവും അവിടെ റേഞ്ച് ഉണ്ടാകില്ല , അച്ഛൻ ഉടനെ വിളിക്കും അല്ലേൽ വരും നീ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക് "
"എടാ... അച്ചൻ ആദ്യമായ് ഒന്നുമല്ല ഇങ്ങനെ പോകുന്നേ പക്ഷെ വിളിക്കാതെ ഇരിക്കുന്നെ ആദ്യമാണ്"
"അക്ഷ നീ ഞാൻ പറയുന്ന കേൾക്ക് . അമ്മയെ കാര്യം പറഞ്ഞു മനസിലാക്ക് ഞാൻ വരാം ഒരു പ്രധാന കാര്യം ഉണ്ട് നിന്നോട് പറയാൻ"
" എന്ത് കാര്യം??.... എന്താടാ എന്താ പറ്റിയെ... നീ നീ പറ"
"ഏയ് നീ പേടിക്കാതെ ഞാൻ വരാം നീ അമ്മയെ സമാധാനിപ്പിച്ചു നിർത്ത് അച്ചൻ വരും"
കിരൺ അതും പറഞ്ഞു ഫോണ് കാട്ടാക്കി വേഗം റെഡിയായി അവളുടെ വീട്ടിലേക്ക് പോയി.
..........
അവൻ ചെല്ലുമ്പോൾ തന്നെ അവൾ വാതുക്കൽ അവനെയും കാത്ത് നില്പുണ്ടായിരുന്നു.
"എന്താടാ.... എന്താ കാര്യം???"
അവനെ കണ്ടതും അവൾ ഓടി ഇറങ്ങി വന്നു
"നീ...നീ അമ്മയെ ഇങ് വിളിക്ക് ഞാൻ പറയാം"
"നീ കേറി വാ കാര്യം പറ"
"വേണ്ട നീ അമ്മെയ വിളിക്ക് ഞാൻ പറയാം "
അവൻ അവൾ എത്ര പറഞ്ഞിട്ടും അകത്തേക്ക് കേറിയില്ല , ഒടുവിൽ അവൾ അമ്മയെ പോയി വിളിച്ചുകൊണ്ട് വന്നു.
"അമ്മേ.... അക്ഷര.. ഞാൻ ഇപോ പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾ പാനിക്ക് ആവരുത്."
അവൻ പറഞ്ഞത് കേട്ട് അവർ രണ്ടു പേരും സംശയത്തോടെ നിന്നു
"എന്ന മോനെ... എന്താ എന്ത് പറ്റി ചേട്ടനു വല്ല അപകടവും??"
"കിച്ചു എന്ന
💬 Comments
View all comments