Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]
അവളെ ഒന്ന് വിശ്വസിച്ചു നോക്കാം. ഇനി എന്തെങ്കിലും പറ്റിയ നമുക്ക് അവിടെ വച്ചു നോക്കാം .. അച്ചനെ എന്തായാലും രക്ഷിക്കണം ബാക്കി പിന്നെ"
'Ok എന്ന വ നമുക്ക് ക്ലാസിൽ കയറാം "
അവരുടെ സംസാരമൊക്കെ കേട്ട് ആകെ ഭയപ്പെട്ടു നിൽക്കുകയാണ് അക്ഷര
"കിച്ചു... എന്റെ അച്ഛൻ??"
"നീ പേടിക്കാതെ അച്ഛന് ഒന്നും സംഭവിക്കില്ല "
അവൻ അവളുടെ തോളത്ത് തട്ടി കൊണ്ട് നടന്നു.
അവർ ക്ലാസിലേക്ക് കയറാൻ നടന്നപ്പോ സന്ധ്യ ഓടി വന്നു.
"അണ്ണാ.... "
"ഹ സന്ധ്യ മോളോ... അക്ഷ ദെ ഇതാണ് എന്റെ പെങ്ങൾ സന്ധ്യ "
കിരൺ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
അവളെ കണ്ട അക്ഷര വിളറി ഇരിക്കുന്ന മുഖത്ത് സന്തോഷം കൊണ്ടുവന്ന് അവളെ കെട്ടി പിടിച്ചു.
"അപ്പോ ഇതാണ് ല്ലേ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ സന്ധ്യ "
"നിനക്ക് ഇത് ആരാണ് ന്ന് മനസ്സിലായോ??"
കിരൺ സന്ധ്യ യോട് ചോദിച്ചു
"പിന്നെ എനിക്ക് മനസിലായി, "
"ആരാണ്?"
"ഇത് അക്ഷര ചേച്ചി അല്ലെ അല്ലാതെ ആരാ , " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
"നീ എല്ലാം പറഞ്ഞല്ലേ.."
അക്ഷര ജെറിയെ നോക്കി ചോദിച്ചു
"എ.... ഞ... ഞാൻ ... എന്താ???"
സന്ധ്യയെ നോക്കി അന്തം വിട്ട് നിക്കുന്ന ജെറിയെ അക്ഷര പിന്നേം വിളിച്ചു അപ്പോഴാണ് അവൻ റിയാലിറ്റി യിലേക്ക് വന്നത്
"എടാ പൊട്ട .. നീ എന്ത് സ്വപ്നം കണ്ടു നില്കുവാ??"
"ഏയ്... ഒന്നും ഇല്ല വ നമുക്ക് ക്ലാസിൽ പോവാം "
അവൻ വിഷയം മാറ്റി
💬 Comments
View all comments