Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]
"
"ഇല്ല ഒന്നും സംഭവിക്കില്ല നീ പേടിക്കാതെ ഇന്ന് വൈകുന്നേരം ആവുമ്പോ അച്ചൻ നിന്റെ കൂടെ ഉണ്ടാവും ഞാനല്ലേ പറയുന്നേ.."
"എന്താ...എന്താ...പ്രശ്‌നം..."
അവർ പുറത്ത് ഇറങ്ങി വർത്തമാനം പറയുന്നത് കണ്ട് ജെറിയും ഓടി പുറത്തേക് വന്നു
"ഏയ് അവൾക്ക് ടെൻഷൻ കേറിയതാണ്.."
"ആ കിരനെ ഇത് നമ്മൾ ഇങ്നെ ഇവിടെ ഇരുന്നിട്ട് കാര്യം ഇല്ലന്നാണ് എനിക്ക് തോന്നുന്നെ...കോളേജിന് ഉള്ളിൽ കേറി അവന്മർ കളിക്കും ന്ന് തോന്നുന്നില്ല"
"പിന്ന... പിന്നെ എന്ത് ചെയാൻ??"
"എടാ നമുക്ക് വെളിയിൽ ഇറങ്ങാം . അഥവാ അവൻ നമ്മളെ തട്ടി കൊണ്ട് പോവാൻ ആണ് പ്ലാൻ എങ്കിൽ നമ്മൾ ചെന്നു കേറി കൊടുത്ത് എന്നു തോന്നാതെ തന്നെ നമ്മൾ അവന്റെ കെണിയെലേക്ക് കെറണം..അതും ആ ഐശ്വര്യ എന്നു പറഞ്ഞ് നടക്കുന്നൾ നമ്മളെ രക്ഷിക്കും ന്ന് ഉറപ്പ് ഉണ്ടേൽ മാത്രം "
"അവൾ ചെയ്യും ഉറപ്പ് " കിരൺ പറഞ്ഞു
" എടാ ഉള്ളതാണോ അവസാനം ഇത് എല്ലാം കൂടെ കെണി ആവുമോ എനിക്ക് ഇപ്പോഴും ഒരു പേടി ആണ് കിച്ചു"
"നീ പേടിക്കണ്ട എന്ത് വന്നാലും ഇന്ന് നമ്മൾ നിന്റെ അച്ചനെ രക്ഷിക്കും അവനെ കൊന്നിട്ട് ആണേൽ അങ്ങനെ... എന്റെ അമ്മ അനുഭവിച്ചതിന് പകരം ഞാൻ ചോദിക്കും... "
"എങ്കിൽ വ നമുക്ക് പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും കാണിക്കാം " ജെറി പറഞ്ഞു
"ജെറി നീ വരണ്ട പുറത്തേക് .., ഞങ്ങൾ കോളേജിന് ഫ്രണ്ടിലെ കടയിൽ വല്ലോം നിൽക്കാം നീ കോളേജിന് കൊംബൗണ്ടിന്റ ഉള്ളിൽ നിന്ന് ഞങ്ങളെ ശ്രദ്ധിച്ച മതി. അവർ എന്തെങ്കിലും
💬 Comments
View all comments