Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]
അതിന് എക്സ്പീരിയൻസ് ഉണ്ട് എന്നല്ലേ പറഞ്ഞത് അത് ഉള്ളത് ആണെന് ഇപോ ജെറി തന്നെ പറഞ്ഞില്ലേ പിന്നെ എന്താ പ്രശ്നം " മിസ് ചോദിച്ചു
"അത് പിന്നെ മിസ്.." ജെറി പിന്നേം ആഞ്ഞു
"ടാ മതി നീ ഇരുന്നെ "
ഞാൻ ജെറിയെ പിടിച്ച് ഇരുത്തി
"ഒന്നുമില്ല മിസെ ഇവൻ പറഞ്ഞത് കാര്യമാക്കണ്ട മിസ് ഞങ്ങളുടെ പേര് എഴുതിക്കോ ഞങ്ൾ നോക്കിക്കോളം ക്യാന്റീൻ ലെ കാര്യം " ഞാൻ പറഞ്ഞു
" ഉം....."
മിസ് ഇരുത്തി ഒന്ന് മൂളികൊണ്ട് പേര് എഴുതി എടുത്ത് അടുത്ത പരിപാടിയിലേക്ക് കടന്നു...
"ടാ നീ ഇത് എന്ത് ഭാവിച്ചാണ് " മിസ് വേറെ കാര്യത്തിലേക്ക് പോയപ്പോൾ ഞാൻ ജെറിയോട് ചോദിച്ചു
"ടാ നീ കേട്ടില്ലേ ആ മൈരത്തി പറഞ്ഞത് അവൾ നിന്നെ കൊള്ളിച്ചല്ലേ അത് പറഞ്ഞത് .. ക്‌ളാസ് തുടങ്ങി ഇത്ര മാസമായിട്ടും നിന്നോട് ഒന്ന് ഒരു സോറി പോലും പറയാൻ പോയിട്ട് നിന്നെ ഈ ക്ളാസിൽ ഉള്ള ഒരു ക്ലാസ്മേറ്റ് എന്ന രീതിക്ക് പോലും ഒന്ന് മൈൻഡ് ചെയ്യാത്ത അവൾ ഇപോ നിന്നെ ഒന്ന് കളിയാക്കാൻ അവസരം കിട്ടിയപ്പോ കണ്ടില്ലേ നീ പറഞ്ഞത് ...കൂടെ മറ്റേ മൈരുകളുടെ ചിരിയും എനിക്ക് അത് സഹിക്കില്ല എന്റെ സകല ടെബറും തെറ്റി അതാ ഞാൻ എണീറ്റത്.. മിസ് ഇല്ലായിരുന്നു എങ്കിൽ അവളെ ഒന്ന് പൊട്ടിച്ചേനെ ഞാൻ"
ഇതൊകെ കേട്ട് ഞാൻ ചിരിച്ചു
"ടാ അതിന് അവൾ എന്നെ കളിയാക്കിയയ് അല്ലെങ്കിലോ .. അവൾക്ക് അറിയാലോ ഞാൻ കാറ്ററിങ് നു പോകുന്നത് ആണെന്ന് അതുകൊണ്ട്
💬 Comments
View all comments