0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

പറഞ്ഞതും ആവല്ലോ "

"മൈരാണ് ഇങ്ങനെ ഒരു മലരൻ ....ചുമ്മാതല്ല നിന്നെ പോണവരും വരുന്നവരും ഒക്കെ എയറിൽ കേറ്റുന്നത് ... പോടാ പോ " ജെറി തലക്ക് കൈ കൊടുത്ത് ഇരുന്നു

"ടാ പോട്ടെ ടാ നമുക്ക് നമ്മുട പണി നോക്കാം അവർ കളിയാക്കാകുക ആണേൽ കളിയാക്കട്ടെ  അതൊകെ ധൈര്യമായി നേരിടണം "

" ഊവ എന്നിട്ടാണ് കിടന്നു അന്ന് മോങ്ങിയത് ഒന്ന് പോടാ മൈരേ " ജെറി പിന്നേം മുഖം തിരിച്ചു പറഞ്ഞു
ഞാൻ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് ഇരുന്നു അപ്പോഴാണ് പെട്ടെന്ന് ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് ഇരുന്നത് ഞാൻ ശ്രദ്ധിച്ചത് .. ഞാൻ നോക്കിയത് കണ്ടു അവൾ പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു..

അടുത്താഴ്ചയാണ് എക്സിബിഷൻ 3 ദിവസമുണ്ട് പരിപാടി ഫുൾ ഓട്ടം ആയിരിക്കും  ഞങ്ങളുടെ കോളേജിൽ എല്ലാവരും നല്ല ഉത്സാഹത്തിൽ ആണ് .. ക്യാന്റീൻ ന്റെ ചുമതല ഉള്ള കൊണ്ട് ഞങ്ങൾ അവിടേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിനും ഒക്കെ ആയിട്ട് മാർക്കറ്റിലും മറ്റുമൊക്കെ ആയി എപ്പോഴും ബിസിയാണ്.. അതിനിടക്ക് അമ്മക്ക് പഴേ ശ്വാസം മുട്ടൽ വീണ്ടും തടുങ്ങി എക്സിബിഷൻ ന്റെ തലേ ദിവസം ആയപ്പോൾ ഒട്ടും വയ്യാത്ത സ്ഥിതി ആയി ഞാൻ ആവുന്ന പറഞ്ഞു ലീവ് പറഞ്ഞു വീട്ടിൽ നിൽക്കാമെന്ന് പക്ഷെ 'അമ്മ സമ്മതിചില്ല എക്സിബിഷൻ നന്നായി നടക്കണം നിങ്ങളോട് ഏൽപിച്ച ജോലി നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു 'അമ്മ എന്നെ കോളേജിൽ പറഞ്ഞു വിട്ടു ഞാൻ എന്ത് ആവശ്യം ഉണ്ടേലും ഫോണ് ചെയ്യാനും

💬 Comments

View all comments