0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

മുഴുവിപ്പിക്കുന്നതിന് മുന്നേ എന്റെ വാക്കുകൾ ഇടറി പോയിരുന്നു ...

"എത്ര വട്ടം വിളിച്ചടാ ആ പാവം നിന്നെ ... അവസാനം എന്നെ വിളിക്കുമ്പോൾ ജീവിശ്വാസം ഇല്ലാതെ വലിക്കുക ആയിരുന്നു എങ്ങനെയോ ഞാൻ ഓടി വന്നു ഇപോ ഹോസ്പിറ്റലിൽ ഉണ്ട് മോൻ പേടിക്കണ്ട"  രാജൻ ചേട്ടൻ പറഞ്ഞു

"അയ്യോ ന്റെ 'അമ്മ...... ഞാൻ  കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി ..
ജെറി യും രാജൻ ചേട്ടനും പുറകെയും ഓടി

ജെറിയുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഞാനിറങ്ങി ഓടുകയായിരുന്നു അവസാനം അമ്മയെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്

"എന്തിനാടാ കരയുന്നെ എനിക്ക് ഒന്നും പറ്റിയില്ലലോ ... ഞാൻ എപ്പോഴും പറയല്ലേ എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ടെ ഞാൻ പോവൂ ന്ന് "
അമ്മയുടെ അടുത്ത് ബെഡിൽ തലവച്ചു കരയുന്ന എന്റെ തലയിൽ തലോടികൊണ്ടു 'അമ്മ പറഞ്ഞു

"ഞാൻ അറിഞ്ഞില്ല അമ്മേ അമ്മ വിളിച്ചത്"

"അറിയാം ടാ പൊട്ട നീ അവിടെ തിരക്ക് അല്ലെ .. പോട്ടെ സാരമില്ല നിങ്ങൾ കോളേജിലേക്ക് പൊക്കോ എനിക്ക് ഒന്നും ഇല്ല ഇവിടെ രാജൻ ഉണ്ടല്ലോ കുറച്ചു കഴിഞ്ഞു പോകാം ന്ന ഡോക്ടർമാർ പറഞ്ഞത് "

അപ്പോഴാണ് അടുത്ത് നിന്നിരുന്ന കിരണ് ന്റെ ഫോണ് ശബ്ദിച്ചത്
അവൻ എടുത്ത് നോക്കിയപ്പോൾ അതിൽ എന്റെ നമ്പർ ആണ് തെളിഞ്ഞു വന്നത് ... ജെറി അത്ഭുതതോടെ എന്നെ നോക്കി
"ടാ നിന്റെ ഫോണിൽ നിന്ന് കോൾ വരുന്നല്ലോ "

"ങേ ഫോണ് എന്റെ ബാഗിൽ അല്ലെ പിന്നെ എങ്ങനെ" ഞാൻ അതും പറഞ്ഞു ബാഗ് എടുത്ത്

💬 Comments

View all comments