Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]
നോക്കി പക്ഷെ ഫോണ് അതിൽ ഇല്ലായിരുന്നു
"ടാ ജെറി കോൾ എടുക്ക് ഇതിൽ ഫോണ് കാണുന്നില്ല"
ജെറി ഫോണ് അറ്റൻഡ് ചെയ്തു
"ഹലോ "
"ഹലോ ജെറി .. കിരണ് അടുത്ത് ഉണ്ടോ "
ഒരു പെണ്ണിന്റെ ശബ്ദമാണ് .. അവൻ ഇതാരടാ ന്ന രീതിക് എന്നെ നോക്കി
ഞാൻ ആണേൽ ഒന്നും മനസിലാവാതെ നില്കുവാണ്
ജെറി ഫോണ് എന്റെ കയ്യിലേക്ക് തന്നു
"ഹലോ "
"ഹലോ കിരണേ ഫോണ് തപ്പുവാ ല്ലേ ഇപോ ... ഫോണ് എന്റെ കയ്യിൽ ഉണ്ട് മെയിൻ ഹാളിലേക് വ ഫോണ് തരാം "
എനിക്ക് ആളെ മനസിലായില്ല
"ആരാ ഇത് എന്റെ ഫോണ് എങ്ങനെ തന്റെ കയ്യിൽ "
"അതൊകെ പറയാം നിങ്ങൾക്ക് മെയിൻ ഹാളിന്റെ അങ്ങോട്ട് വാ ക്യാന്റീൻ ൽ ഇപോ തിരക്ക് കുറഞ്ഞല്ലോ ല്ലേ ഇനി ആർക്കും വിളമ്പാൻ ഒന്നും ഇല്ലാലോ " പിന്നെ കേട്ടത് ഒരു പൊട്ടി ചിരിയാണ്
അ..ക്ഷ..ര എന്റെ തലയിലേക്ക് ആ പേര് കടന്നു വന്നു
എന്റെ സകല ദേഷ്യവും പൊങ്ങി വന്നു .. രാജൻ ചേട്ടനോട് അമ്മയെ നോക്കാൻപറഞ്ഞിട്ട് ഞാൻ ജെറിയെ യും വിളിച്ചു കോളേജിലേക്ക് പോയി
എന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവം കണ്ടു ജെറി അത്ഭുതപെട്ട് നിൽക്കുകയാണ്
എന്താ കാര്യം ന്ന് അവൻ പലവട്ടം ചോദിച്ചു എങ്കിലും പറയാം ന്ന് മാത്രം ഞാൻ പറഞ്ഞു..
കോളേജിലേക്ക് കേറിയ വണ്ടി പാർക്ക് ചെയ്തപ്പോൾ തന്നെ ഇറങ്ങി ഞാൻ മെയിൻ ഹാൾ നോക്കി വേഗത്തിൽ നടന്നു .. ജെറി എന്റെ ഒപ്പം
💬 Comments
View all comments