0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ഇരിക്കുന്നു.. അവൻ എന്നെ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എങ്കിലും അവൻ മുഖം വെട്ടിച്ചു കളഞ്ഞു...വീണ്ടും രാവിലത്തെ റിപ്പീറ്റ് ആയിരിന്നു ജ്വാല മിസ് എല്ലാരേയും പരിചയപ്പെടലും കത്തിയും ഒക്കെ ആയി കഴിഞ്ഞു പിന്നെ ചന്ദ്രഹാസൻ സർ ന്റെ കലാപരിപാടികൾ ഒരു പിരീഡ് കൂടെ കഴിഞ്ഞപ്പോൾ ആ ദിവസം അവസാന  ബെൽ അടിച്ചു .. ക്‌ളാസ് കഴിഞ്ഞു എല്ലാരും ഇറങ്ങി നടന്നു തുടങ്ങി ഞാൻ പിന്നെയും ജെറിയെ നോക്കി അവർ എന്നെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങി .. ഞാൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ  രാവിലെ കണ്ട ഓഡി കർ പുറത്ത് വന്നു അക്ഷരയെ കാത്ത് നില്പുണ്ട് അവൾ അതിനടുത്തേക്ക് നടന്നു പോകുന്നത് കണ്ടു ഞാൻ പതിയെ ക്ലാസിൽ നിന്ന് ഇറങ്ങി . ഇനി പെട്ടെന്ന് വീട്ടിൽ എത്തി എന്തെങ്കിലും കഴിക്കണം ഉച്ചക്ക് ഒന്നും കഴിക്കാഞ്ഞത് കൊണ്ട് വയർ ശരണം വിളി തുടങ്ങി... അതും കരുതി ഗേറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു , അക്ഷരയുടെ കാർ അപ്പോഴും അവിടെ തന്നെ കിടപ്പുണ്ട് അവൾ ക്ലാസിലെ കുറെ കുട്ടികളുമായി സംസാരിച്ചു നിൽക്കുകയാണ്  'ഇത്ര പെട്ടെന്ന് കൂട്ടുകാർ ഒക്കെ ആയോ ഞാൻ കരുതി' അതും നോക്കി ഗേറ്റ് കടന്നതും എന്റെ കയ്യിൽ ഒരു പിടുത്തം വീണു ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് നിൽകുന്ന ജെറിയെ ആണ്

" നീ ഇപ്പോഴും അവളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടും നിനക്കു അവളെ അറിയില്ല ന്ന് കരുതാൻ ഞാൻ അത്ര പൊട്ടൻ

💬 Comments

View all comments