Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
മുഖങ്ങളും സാറുമാരും ഒക്കെ ഞങ്ങളെ കണ്ടു രൂക്ഷമായി നോക്കുന്നുണ്ട്.. അങ്ങനെ കേറി വന്നപ്പോൾ ആണ് പാർക്കിങ് ൽ ഒരു പഴേ മോഡൽ ബെൻസും 2 ജീപ്പും കിടക്കുന്നത് കണ്ടു..
ഞങ്ൾ പ്രിൻസിപ്പാൾ ന്റെ റൂമിലേക്കുള്ള ഇടനാഴിയിലേക്ക് കേറി , ആ ഇടനാഴിയിൽ കുറെ പേർ നില്പുണ്ട് അവളുടെ അച്ചന്റെ കൂടെ വന്നവർ ആണെന്ന് തോന്നുന്നു കണ്ടിട്ട് വശപിശക് ..
ഞങ്ൾ അവരുടെ മുന്നിലൂടെ പ്രിൻസിപ്പാൾ ന്റെ റൂം ലക്ഷ്യമാക്കി നടന്നു പെട്ടെന്ന് ഓഫിസ് റൂമിൽ നിന്ന് ഫോണ് വന്നത് എടുക്കാൻ വേണ്ടി ഇറങ്ങി വരുന്ന മഹേഷ് സർ ഞങ്ങളെ കണ്ടു.
ഞങ്ങളെ കണ്ട സർ ഞങ്ങളെയും ആ വരാന്തയിൽ ഞങ്ൾക്ക് ഇരു സൈഡും നിൽകുന്ന ആളുകളെയും മാറി മാറി നോക്കി .. പെട്ടെന്ന് സർ സ്പീഡിൽ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
"ടാ നീയൊക്കെ എന്തൊക്കെയാ ഈ കാണിച്ചു വച്ചത് ... ഇങ് വന്നേ.."
മഹേഷ് സർ ഞങ്ങളെ 2 പേരെയും പിടിച്ചു വലിച്ചു അടുത്തുള്ള ക്ലസിലേക്ക് കേറി .. എക്സിബിഷൻ ആയത് കൊണ്ട് അവിടെ ആരും ഉണ്ടായിരുന്നില്ല
"എന്തൊക്കെ ആണെടാ ഈ ചെയ്ത് വച്ചേക്കുന്നെ .. കിരണേ നീ നീ എന്തിനാ ആ അക്ഷര യെ തല്ലിയത് അവളുടെ കവിൾ ചുവന്നു വീർത്ത് മത്തങ്ങ പോലെ ആയിട്ടുണ്ട് , ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ അച്ഛൻ വന്നു ഇവിടെ ഫുൾ കലിപ്പും, കണ്ടില്ലേ അവിടെ കുറെ എണ്ണം നിൽക്കുന്നത് പുള്ളിടെ ആളുകളാ നിന്നെ ഒക്കെ കിട്ടിയാൽ തീരും അപ്പോ എല്ലാം ,
അവസാനം അവൾ എന്തൊക്കെയോ പറഞ്ഞപ്പോൾ
💬 Comments
View all comments