Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
കണ്ടിട്ട് ഉള്ള കളി ആണ് ന്ന് എനിക്ക് അറിയാം അതാ ചോദിച്ചത്"
എന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് കഴി നിർത്തി .. എന്നെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം എണീറ്റ് കൈ കഴുകാൻ പോയി . ഞാൻ അയ്യടാ ന്ന് ആയി പോയി ശേ മോശം ആയി പോയോ ചോദിച്ചത് . ഞനും പതിയെ എണീറ്റ് കൈ കഴുകുന്ന സ്‌തലത്തേക്ക് നടന്നപ്പോൾ അവൾ എതിരെ വന്നു
മുഖം കഴുകിയെങ്കിലും കണ്ണോക്കെ കലങ്ങി ഇരുപ്പുണ്ട് ഞാൻ അത് ശ്രദ്ധിച്ചു. എന്നാൽ അവൾ ഒന്നും പറയാതെ എന്നെ മൈൻഡ് ചെയ്യാതെ ബിൽ അടക്കാൻ കൗണ്ടറിലേക്ക് പോയി .
ഞാൻ കഴുകി വന്നപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല
ശെടാ ഇവൾ എവിടെ പോയി പുറത്തേക്ക് നോക്കിയപ്പോൾ കാർ അവിടെ ഉണ്ട് , ഞാൻ അതിനടുത്തേക്ക് വേഗം നടന്നു എന്നാൽ കാറിലും അവളെ കണ്ടില്ല
ഞാൻ തലയും ചൊറിഞ്ഞു നിന്നപ്പോൾ ദൂരെ ബീച്ചിനു സൈഡിലെ വാൾക്ക് വേ യിൽ അവൾ നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു
"അക്ഷര "
ഞാൻ വിളിച്ചു . അവൾ തിരിഞ്ഞു എന്നെ നോക്കി . വീണ്ടും കടലിലേക്ക് നോക്കി നിന്നു
"എഡോ തനിക്ക് ഫീൽ ആയെങ്കിൽ .... സോറി "
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല കടലിലേക് തന്നെ നോക്കി നിൽക്കുന്നു
"എഡോ താൻ തന്ന ഒന്ന് ആലോചിച്ചു നോക്ക് .. തന്നെ പോലെ ഒരു പെണ്ണ് എന്നെ പോലൊരു ചെക്കനെ ... താൻ എന്നെ ഒന്ന് നോക് നമ്മൾ തമ്മിൽ എങ്ങനെ സെറ്റ്
💬 Comments
View all comments