0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഉണ്ടകണ്ണി 7

Undakanni Part 7 | Author : Kiran Kumar | Previous Part


കിരണേ.... നീ.....
സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ്
ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു .
അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു

"മിസ് എന്തുപറ്റി.... കിരൺ..... നീ.....നീ എന്താ ഇവിടെ "

ഞാൻ ഞെട്ടി. കാര്യം അത് ചോദിച്ചത് അക്ഷരയാണ്

"ഞാൻ... നീ ... നീ പറഞ്ഞിട്ടല്ലേ... വന്നത് ?"
അമ്പരന്ന് ഞാൻ ചോദിച്ചു

"ഞാനോ.... ങേ.."
അവൾ ഞെട്ടലോടെ ചോദിച്ചു

"നീ തന്നെ...നീ അല്ലെ എനിക്ക് മെസ്സേജ് അയച്ചത് ഇപ്പോൾ ??"

"ഞാൻ മെസ്സേജ് അയച്ചെന്നോ ?"
അവൾ അത്ഭുതത്തോടെയും സങ്കടത്തോടെയും എന്നെ നോക്കി ചോദിച്ചു

"എന്താ ഇവിടെ.... എന്താ... ഇവിടെ പ്രശ്നം
സൗമ്യ മിസ് എന്തിനാ കരഞ്ഞത് "
ബഹളം എല്ലാം കേട്ട് മഹേഷ് സറും കൂടെ അവന്മാരും ഒക്കെ അവിടെ എത്തി ... എന്നാൽ എന്നെ അവിടെ കണ്ട എല്ലാവരും അമ്പരക്കുകയാണ് ഉണ്ടായത് . ജെറി പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു

"മഹേഷ് സാറേ ഞാൻ തലവേദന കൊണ്ട് ഇവിടെ ഒറ്റക്ക് കിടന്ന് ഉറങ്ങുകയായിരുന്നു, പിള്ളേർ എല്ലാം അപ്പുറത്തെ മുറിയിലും പെട്ടെന്ന് ഉറക്കത്തിൽ ആരോ എന്റെ പുതപ്പ് വലിച്ചു മാറ്റിയ പോലെ തോന്നി, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഒരു രൂപം അപ്പോഴാ

💬 Comments

View all comments