Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
പഞ്ഞികെട്ടുപോലെ എന്തിലേക്കോ തന്നെ ചേർത്ത് ആരോ പിടിച്ചിരിക്കുന്നതായാണ് തോന്നിയത് .. എന്താണ് എനിക്ക് സംഭവിച്ചത് അവനു ഒന്നും മനസിലായില ... പിന്നീടാണ് അവനു അക്ഷര അവനെ മാറോട് ചേർത്തു പിടിച്ചിരുന്നതാണ് എന്നു മനസിലായത്... അവനു എന്താണ് തനിക്ക് സംഭവിക്കുന്നത് ന്ന് വിശ്വാസം വന്നില്ല.. പിന്നെയും അവൻ മയക്കത്തിലേക്ക് പോയി .. പിറ്റേ ദിവസമാണ് കിരൺ നു പിന്നീട് ബോധം വന്നത് . അവൻ ചുറ്റും നോക്കി ഏതോ ആശുപത്രിയിൽ റൂമിലാണ് താനെന്ന് അവനു മനസിലായി . അവൻ സൈഡിൽ നോക്കിയപ്പോൾ അമ്മ യെ കണ്ടു, അമ്മ സൈഡിൽ ഇട്ടിരുന്ന ഡസ്കിൽ തല വച്ചു ഉറങ്ങുകയാണ് .
"കിരണ് നു ബോധം വീണു ... കിരണേ.... "
ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ കാണുന്നത് തന്നെ ഉറ്റു നോക്കുന്ന അക്ഷരയെയാണ് അവൻ അവളെ ആകെ നോക്കി അവൾ ഇട്ടിരുന്ന ചുരിദാർ മുഴുവൻ അവന്റെ ചോര ഉണങ്ങി പിടിച്ചിരിക്കുകയാണ് കിരൺ നു ഒന്നും മനസിലാകുന്നില്ല . അക്ഷരയുടെ ശബ്ദം കേട്ട അമ്മ എണീറ്റു
"കിരണേ ... മോനെ ടാ ... നിനക്ക് എങ്ങനെ ഉണ്ട് ഇപോ .. അനങ്ങണ്ട നീ അവിടെ കിടക്"
എണീറ്റിരിക്കാൻ പോയ അവനെ അമ്മ തടഞ്ഞു
"എനിക്ക്.... എനിക്ക് എന്താ പറ്റിയത്? " ഒന്നും മനസ്സിലാവാതെ അമ്മയോട് അവൻ ചോദിച്ചു
"ഒന്നുമില്ല മോന് ഒന്നുമില്ല പേടിക്കണ്ട കിടന്നോ ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ "
അമ്മ അവന്റെ നെറ്റിയിൽ തലോടി . കിരൺ നു പോസ്റ്റിൽ ഇടിച്ചു നെഞ്ചിനു നല്ല പരിക്ക് ഉണ്ട് കാലും
💬 Comments
View all comments