Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
ഒടിഞ്ഞിട്ടുണ്ട്
കിരണ് ചുറ്റും നോക്കി , സൈഡിൽ അവനെ നോക്കി സന്തോഷ കണ്ണുനീർ പൊഴിചിരിക്കുന്ന അക്ഷരയെകണ്ടു അവന്റെ മുഖം ചുളിഞ്ഞു
"ഇവൾ.... ഇവളെന്താ ഇവിടെ "
"അത്.. ഞാൻ.."
അക്ഷര ക്ക് ഒന്നും പറയാൻ കിട്ടിയില്ല
"ആഹാ അത് കൊള്ളാം ... ഇന്നലെ റോഡ് സൈഡിൽ വണ്ടിയിടിച്ച് കിടന്ന നിന്നെ തേടി പിടിച് ഇവിടെ കൊണ്ടു വന്നത് ഇവളും ജെറിയും കൂടെയല്ലേ "
അമ്മ അവനെ നോക്കി പറഞ്ഞു
കിരൺ അപ്പോഴും സംശയത്തോടെ അക്ഷരയെ നോക്കി , അവളാണേൽ അവനിൽ നിന്ന് ഒരു ചിരി പ്രതീക്ഷിച്ചു ഇരിക്കുകയാണ്
"ഇവളോ... ഇവൾ ആണേൽ ചിലപ്പോ എന്നെ ഈ പരുവം ആക്കിയത് ഇവൾ ആവും , ജെറി എന്തേ ..?." കിരൺ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു
എന്നാൽ അവന്റെ മറുപടി അക്ഷരയെ ആകെ ഉലച്ചു കളഞ്ഞു , അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു , അമ്മ അത് ശ്രദ്ധിച്ചു
"ടാ നീ .. നീ എന്തൊക്കെ ആണ് പറയുന്നത് ഇന്നലെ നിന്നെ കാണാതെ ആയപ്പോ മുതൽ അവൾ ഓടുന്ന ഓട്ടം ആണ് , അവസാനം ജെറിയെ വിളിച്ചു കൊണ്ടു പോയ് നിന്നെ കണ്ടെത്തി ഇവിടെ കൊണ്ടുവന്ന അവളെ ആണോ നീ പറയുന്നേ .. നീ അവളെ ഒന്ന് നോക്കി നിന്റെ ചോരയാണ് അവളുടെ മേത്ത് മുഴുവൻ ഉണങ്ങി പിടിച്ചിരിക്കുന്നത് രാവിലെ മുതൽ ഞാൻ പറയുവ വീട്ടിൽ പൊക്കോ ഡ്രസ് ഒക്കെ മാറാൻ , കേൾക്കണ്ടേ ഇന്നലെ ഒരു തുള്ളി ഉറങ്ങാതെ ഇരിക്കുവാ അഹങ്കാരി "
അമ്മ സ്നേഹത്തോടെ അവളെ
💬 Comments
View all comments