Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
ശാസിച്ചു . എന്നാൽ അക്ഷര അമ്മയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു , കിരൺ അപ്പോഴും വിശ്വാസം വരാതെ അവളെ നോക്കി . അമ്മയിരിക്കുന്ന കൊണ്ട് അക്ഷരക്ക് അവന്റെ മുഖത്ത് നോക്കി ഒന്നും പറയാൻ ആവുന്നില്ല
"വേദന കുറവുണ്ടോ "
ന്ന് മാത്രം അവൾ ചോദിച്ചു കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു
"അമ്മേ ജെറി എന്തേ??"
കിരൺ നു ചുറ്റും നോക്കിയിട്ട് അവനെ കാണാത്ത സങ്കടമാണ്
"അവൻ എന്തോ കാര്യം ഉണ്ട് ഉടനെ വരാം ന്ന് പറഞ്ഞു രാവിലെ പോയതാണ് .. നീ ഉറങ്ങിക്കോ അവൻ വരുമ്പോ ഞാൻ വിളിച്ചോളാം "
അമ്മ അവന്റെ തലയിൽ ഒന്നൂടെ തടവിയ ശേഷം ബാത്റൂമിലേക്ക് കയറി
കുറച്ചു നേരം അവിടെ മൗമായിരുന്നു
"കിരണേ .."
അക്ഷര പതിയെ അവനെ വിളിച്ചു അവൻ മൈൻഡ് ചെയ്തില്ല
"ഞാൻ ഒന്ന് വീട് വരെ പോയിട്ട് ഓടി വരാം, നോക്കിയേ എന്റെ മേൽ മുഴുവൻ നിന്റെ ചോരയാണ്"
അവൾ അവന്റെ അടുത്തേക്ക് എണീറ്റ് ചെന്നു പറഞ്ഞു
"ഹ നീ എന്തെങ്കിലും കാണിക് എന്നോട് എന്തിനാ ചോദിക്കുന്നെ .. പിന്നെ ചോര എന്റെ ചോര കാണുന്നെ നിനക്ക് സന്തോഷം ആയിരിക്കുമല്ലോ അതുകൊണ്ട് അതൊരു പ്രശ്‌നം ആണോ " .
കിരൺ പുച്ഛത്തോടെ പറഞ്ഞു അക്ഷര ക്ക് അവൻ പറഞ്ഞത് കേട്ട് വലിയ ഭാവ വ്യത്യാസമൊന്നും വന്നില്ല കാരണം ഇങ്നെ എന്തെങ്കിലും അവൾ പ്രതീക്ഷിചിരുന്നു , അവൾ അവന്റെ അടുത്തേക്ക് പോയി കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു ന്നിട്ട് അവന്റെ തലയിൽ ഒന്ന്
💬 Comments
View all comments