Chapter Title : Unknown Eyes 2 [കാളിയൻ]
കയ്യിൽ നിന്ന് ഫോൺ മേടിച്ച് അവളെ കാണിച്ചു......
അനു ഞെട്ടി.! വീണ്ടും അൺ നോൺ ഐസ്....! അതിലെ ചിത്രം കൂടി കണ്ടപ്പോൾ അനു വീണ്ടുമോന്ന് ഞെട്ടി...! വിഷ്ണു തന്നെ കേറി പിടിക്കുന്നതും താൻ കുതറി മാറുന്നതുമായ ചിത്രം.....
"നിങ്ങൾ....നിങ്ങളും ഒണ്ടോ ഈ ഗ്രൂപ്പിൽ, അമൃതാ"..അനു ഒന്ന് നിർത്തി.
"നിന്നോട് ചോതിച്ചത് കേട്ടില്ലേ.. വിഷ്ണുവും ആയി എന്താ അവിടെ ഉണ്ടായത്...."
അമൃതയുടെ പേര് വീണ്ടും കേട്ടപ്പോൾ മനസ്സിൽ വന്ന ഭയവും ആകാംഷയും മുഖത്ത് നിന്ന് മറയ്ച്ച് വെക്കാൻ വേണ്ടി മീനാക്ഷി അനു വിനേ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു....
"എടീ അവൻ എന്നെ ഒന്നും ചെയ്തില്ല...ഞാൻ എന്തോ ഓർത്തൊണ്ട് ഇരുന്നപ്പോ അവൻ എന്നെ തട്ടി വിളിച്ചതാണ്....പെട്ടെന്ന് പെട്ടെന്ന് ഞെട്ടിയപ്പോൾ ഞാൻ പിന്നോട്ട് മാറി..." അത്രേ നടന്നൊള്ളു......
" ഓ ഹ്. ..അപ്പോളാവും അവൻ ഈ ദൃശ്യം ഫോണിൽ പകർത്തിയത്....,"ഹെലൻ മുഷ്ട്ടി ഞെരിച്ചു കൊണ്ട് പറഞ്ഞു.....
". ങ്ങേ ഹ് ഏവൻ....?" നുരഞ്ഞ് വന്ന ആകാംഷയോടെ അനു തിരക്കി......
" ആആആ........" ഹെലൻ കൈമലർത്തി....."ഏവനെങ്കിലും ഒക്കെ ആയിരുക്കുമല്ലോ ഇതിന്റെ പുറകിൽ...മരിച്ചാൽ പോലും വെറുതെ വിടില്ല.....ഈ മീനാക്ഷി കാണിച്ചു തന്നപ്പോളാണ് ഞാൻ കണ്ടത്....ഉടനെ നിന്നെ വിളിച്ചു ,അപ്പോ സ്വിച്ച് ഓഫും......"
" അല്ല നിനക്ക് എങ്ങനെ അറിയാം ഈ ഗ്രൂപ്പിനെ പറ്റി,നിയും ഒണ്ടോ അതിൽ...." മീനാക്ഷി യ്‌ക്ക് ഉത്കണ്ഠ യായി....
"അതെ ഞാനുമുണ്ട്.." ഒരു പതർച്ചയോടെ അനു പറഞ്ഞു......
" ഓഹോ.. അപ്പോ നിങൾ രണ്ട് പേരും അതിലൊണ്ടല്ലെ...ഞാൻ മാത്രമാണ് ഇല്ലാത്തത്....."
" നിനക്ക് ആ ഗ്രൂപ്പിൽ ഇല്ലാത്തതി ന്റെ വിഷമാണോ...."
💬 Comments
View all comments