Chapter Title : Unknown Eyes 2 [കാളിയൻ]
ഒരു പ്രസന്റ് ഉണ്ട്.... ആദ്യത്തെ പരീക്ഷണം ആയത് കൊണ്ട് സക്സസ് ആയാൽ തിരഞ്ഞെടുത്ത നല്ല പ്രോജക്ടിന് യുജിസിയും എന്തോ അവാർഡ് ഒക്കെ നൽകുമെന്ന് പറയുന്നു.... കൃത്യമായ് ഒരു തീരുമാനമായിട്ടില്ല അത്........
പിന്നെ ഇതൊക്കെ ഒരു ടീം വർക്കല്ലേ...... ടീം വർക്കും സിലബസിന്റെ ഭാഗമാണ് ട്ടൊ........ സുജാത ടീച്ചർ മനോഹരമായ് പുഞ്ചിരിച്ച് കൊണ്ട് വാചാലയായി.........
എന്ത് പ്രഹസനമാണിവർ .... ആഹ് എന്നാലും സംഗതി കൊള്ളാം ... ഒറ്റയ്ക്കിരിക്കണ തനിക്കൊരു പുതിയ ഫ്രണ്ടിനെ കിട്ടും എന്തായാലും . ..
വിഷ്ണു മനസ്സിൽ കണക്ക് കൂട്ടി........
"ടീച്ചറേ ഈ 2 പേർ ഗ്രൂപ്പ് മാറ്റി ഒരു ഗ്രൂപ്പിൽ അഞ്ച് പേരെ ആക്കാൻ പറ്റുമോ, ആൾബലം കൂടുമ്പോ കൂടുതൽ ഇൻഫർമേഷനും കളക്ട് ചെയ്യാൻ പറ്റും...."
ജോബിൻ ടീച്ചറോട് ഒരടവിറക്കി ..........
"എന്റ ജോബി കുട്ടാ ..., നിന്നെയൊക്കെ ഓർത്ത് തന്നെയാടാ ഞാൻ ഒരു ഗ്രൂപ്പിൽ രണ്ട് പേരെന്നാക്കിയത് ....നിന്റെയൊക്കെ ആൾബലം എന്റെ ക്ലാസ്സിന് പുറത്ത് മതീട്ടാ ചക്കരേ... രണ്ടു പേരാണ് നല്ലത് ഗ്രൂപ്പ് പോലെ ആക്കിയാൽ നിയൊക്കെ കൂടി ചന്ത പരിപാടിയാക്കും...പിന്നെ ഞാൻ റാൻഡമായിട്ടാണ് സെലക്ട് ചെയ്യുന്നത്... മാത്രവുമല്ല ബോയ്സ്, ഗേൾസ് മിക്സ് ആക്കിയാണ് ഞാൻ ഗ്രൂപ്പ് ഫോർമ് ചെയ്യുന്നത് ....നിന്നെയൊക്കെ നന്നാക്കി എടുക്കാൻ പറ്റുന്ന നല്ല ചുണ പെൺകുട്ടികളൊണ്ടടാ എന്റെ ഈ ക്ലാസ്സിൽ ....നിന്നെയൊക്കെ ശരിയാക്കാൻ പറ്റോന്ന് ഞങ്ങളൊന്ന് നോക്കട്ടേ....
" നമ്മൾ മൂഞ്ചി ഗയ്സ്.....'. പ്രെമോദ് ആരോടെന്നില്ലാതെ പറഞ്ഞു ........
"അളിയാ കൊള്ളാലൊ കളി..........ഈശ്വരാ നല്ലൊരു ചരക്കിനെ കിട്ടണേ, ന്റെ ചരക്ക് മല മുത്തപ്പാ...." സതീഷ് കണ്ണിറുക്കിയടച്ച് മുഷ്ടി ചുരുട്ടി
💬 Comments
View all comments