Chapter Title : Unknown Eyes 2 [കാളിയൻ]
നെഞ്ചിൽ വച്ച് മന്ത്രം ജപിക്കുന്ന പോലെ പറഞ്ഞു......
"സഖാവ് സതീഷേ .....നീ എന്താടാ ഇരുന്ന് ജപിക്കുന്നേ ......''സുജാത ടീച്ചർ ചെറു ചിരിയോടെ വിളിച്ച് ചോതിച്ചു.......
"യ്യോ ഒന്നുലന്റെ ടീച്ചറെ , യുണിവേഴ്സിറ്റിയുടെ ഒരോ കളികളേ എന്ന് ആലോചിക്കുവാർന്നു... സ്തീഷ് ഞെട്ടി കണ്ണുകൾ തുറന്ന് പറഞ്ഞു.....
"ആഹ് നി കൂടുതൽ കളിക്കാൻ നിക്കണ്ട ... എന്റെ പെൺകൊച്ചുങ്ങൾ നിന്നെയൊക്കെ കളി പഠിപ്പിക്കും...... സുജാത ടീച്ചർ ഗേൾസിനെ കണ്ണിറുക്കി കാണിച്ചിട്ട് സതീഷിന് തമാശ രൂപേണ താക്കിത് നൽകി.......
"ടീച്ചറ് നിന്ന് താളമടിക്കാതെ ആ ഗ്രൂപ്പ് അനൗൺസ് ചെയ്താട്ടെ ടീച്ചറെ , ഹൈ സോണിയാ ......... വന്നാട്ടെങ്ങ് .... പോന്നോട്ടെങ്ങ് .... ജോബിൻ ശബ്ദം താഴ്ത്തി പറഞ്ഞു ........
"ഞാൻ അറ്റൻഡൻസ് ബുക്ക് നോക്കി റാൻഡം നബഴ്സ് വിളിക്കും .... എതിർപ്പ് വല്ലോമൊണ്ടേൽ ഇപ്പൊ പറഞ്ഞേയ്ക്കണം..."
"അതു പിന്നെ പ്രത്യേകിച്ച് പറയാണോ ടീച്ചറെ .... ടീച്ചർ വായിക്ക്....." ജോബിൻ കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു........
"അച്ചോടാ.....നിന്റേന്നും എതിർപ്പുകൾ ഇവിടാരും പരിഗണിക്കാൻ പോണില്ല ....... ഞാൻ എന്റെ പെൺ സന്തതികളോടാണ് പറഞ്ഞത് ...... അയ്യടാ അവന്മാരുടെ ഒരു പൂതി....നിനക്കൊക്കെ ഇഷ്ടപ്പെട്ടത് നോക്കിയെടുക്കാൻ ഇത് മാട്രിമോണി സൈറ്റല്ലേ........"
സുജാത ടീച്ചർ കലിപ്പഭിനയിച്ചു.........
" നമ്മൾ വീണ്ടും മൂഞ്ചി ഗയ്സ്......"
സുജാത ടീച്ചർ നമ്പർ വായിക്കാൻ തുടങ്ങി.....
വിഷ്ണുവിന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി.......
അനു ....അവൾ ..... ഈ ഗ്രൂപ്പിൽ അവൾ എന്റെ കൂടെ വന്നാൽ ഇനിയുള്ള 9 മാസം അവളുടെ അടുത്തിരിക്കാം........ ദൈവമേ.....
അനു എന്നുള്ള പേര് വിഷ്ണുവിന്റെ മനസ്സിൽ മുഴങ്ങി
💬 Comments
View all comments