0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 549

മുഖം അസ്വസ്ഥത കൊണ്ട് മൂടിയെങ്കിലും അത് ക്ലാസ്സിലെ സിസിടിവി ദൃശ്യം ആയിരുന്നു എന്ന മനസിലായതോടെ അത് ഇരട്ടിക്കുകയായിരുന്നു..അപോൾ ഈ അമൃത എന്ന നാമത്തിൽ ഈ ഗ്രൂപ്പിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയ്ക്ക് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വരെ ചോർത്തനുള്ള ശക്തിയുണ്ട് എന്നാണോ....അതോ ഇനി കോളജിലെ ഏതെങ്കിലും അദ്ധ്യപകർ ആയിരിക്കുമോ ഇതിൻ്റെ ഒക്കെ പിന്നിൽ... ആ ചിന്ത ഒരു കൊള്ളിയാൻ പോലെ മീനാക്ഷിയുടെ മനസ്സിലൂടെ പാഞ്ഞു...

ഇത്രയും ആയപ്പോഴേക്കും വിഷ്ണുവിന് കാര്യങ്ങളുടെ ഗൗരവം മനസിലായി....ഇത് വെറും കളി അല്ല....ഏതെങ്കിലും രീതിയിൽ താനും അമൃതയുടെ മരണത്തിൽ പങ്ക് ചെയ്തിരുന്നുവെന്ന് പോലും അവൻ ചിന്തിച്ച് പോയി...അല്ലെങ്കിൽ പിന്നെ തന്നെ ഇതിൽ ആഡ് ചെയ്യില്ലല്ലോ... ന്തയാലും ആ അജേഷിന്റെ കഥ  കഴിഞ്ഞു..കോളേജിൽ അവൻ ബിൽഡ് ചെയ്തെടുത്ത അവൻ്റെ പ്രതിച്ഛായ ഇതോടു കൂടി ഒഴുകി പോയി...

ക്ലാസ്സിലേയ്ക്ക് പോകാൻ പുത്തനുണർവ് കിട്ടിയത് പോലെ വിഷ്ണുവിന് തോന്നി....കോളജ് ഗേറ്റ് കടന്ന് കുറച്ചു ദൂരം നടന്നപ്പോൾ തന്നെ കയറ്റത്തിൻ മുകളിൽ തലയുയർത്തി നിൽകുന്ന കോളജ് കെട്ടിടം അവൻ കണ്ടൂ...ഇത്രയും നാൾ ഇത് വെറുമൊരു കെട്ടിടമയിരുന്നൂ.പക്ഷേ ഇപ്പോൾ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ബംഗ്ലാവ് പോലെ അവനു തോന്നി...പ്രത്യേകിച്ച് കാർമേഘങ്ങൾ കെട്ടിടത്തിന് മുകളിൽ ഉരുണ്ട് കൂടി നിന്നപ്പോൾ അത് മറ്റൊരു ഹോഗ്‌വാർട്ട്സ് ആയത് പോലെ അവനു തോന്നി...പെട്ടെന്ന് ആണ് ഫോൺ ചിലച്ചത്...ഗ്രൂപ്പിലെ മെസ്സേജ് ആണോ എന്ന് നോക്കാനുള്ള തിരക്കിലായിരുന്നു വിഷ്ണു...അതെ അത് അൺനോൺ ഐസിൽ നിന്ന് തന്നെ ആയിരുന്നു....

അത് കോളജിൻ്റെ തല ഉയർത്തി നിൽക്കുന്ന ഒരു ചിത്രമായിരുന്നു....നിഗൂഢത നിറഞ്ഞ ഭംഗിയുള്ള ഒരു ചിത്രം....ചിത്രത്തിന് താഴെ മെസ്സേജുകൾ വരി വരിയായി

💬 Comments

View all comments