0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]

Author : Vethalam Read All Parts 710.3K

ഈ കഥയുടെ തുടക്കം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കുറച്ചു  പതിറ്റാണ്ടുകൾക്കുള്ളിലാണ്

ശൈശവവിവാഹം നിയമം നിലവിലുണ്ടെങ്കിലും അത്ര പ്രാബല്യത്തിൽ ഒന്നുമായിരുന്നില്ല

ആക്കാലത്താണ് തിരുവതാംകൂറിലെ പുരാതന  കുടുംബത്തിലെ ഭാസ്കരപിള്ളയുടെ വിവാഹം വെറും 18 വയസ്സ് മാത്രം പ്രായമുള്ള കല്യാണി കുട്ടി ആയിരുന്നു വധു

കിട്ടിയ സ്ത്രീധനവും കുടുംബപരമായി കിട്ടിയ സ്വത്തുക്കളും വിറ്റു വടക്കേ മലബാറിലേക്ക് കുടിയേറിയ ഭാസ്കരപിള്ള  അവിടെ മൂന്നേക്കർ ഭൂമിയും ഒരു നാല് കെട്ടു വീടും വാങ്ങി

കഠിനാധ്വാനി ആയ പിള്ളേച്ചൻ കുറച്ചു വർഷങ്ങൾക്കു കൊണ്ട് ആ നാട്ടിലെ ജന്മിയായി മാറി

കൃഷി ഭൂമിയിലെ അധ്വാനത്തിനിടയിൽ കല്യാണി കുട്ടിയെ പിള്ളേച്ചൻ മറന്നില്ല രണ്ടും മൂന്നും വർഷത്തെ ഇടവേളകളിൽ അവിടെയും കൃത്യമായ വിളവെടുപ്പ് നടത്തി കൊണ്ടിരുന്നു  അങ്ങനെ കല്യാണി കുട്ടിയമ്മയുടെ ഒൻപതാമത്തെ പുത്രനായി ഞാൻ പിറന്നു

എട്ടു പ്രസവങ്ങളും അന്നാട്ടിലെ പ്രമുഖ ഗൈനോക്കോളജിസ്റ്റായ വയറ്റാട്ടി കാർത്തു എന്ന കർത്യായനി തള്ള ആയിരുന്നു നോക്കിയതെങ്കിലും എന്റെ പിറവി അവിടെ ആകെയുണ്ടായിരുന്ന ഹെൽത്ത്‌ സെന്ററിൽ ആയിരുന്നു  ജനസംഖ്യ നിയന്ത്രണത്തെ കുറിച്ചു യാതൊരു ബോധവുമില്ലാത്ത പിള്ളേച്ചനോട് ചോദിക്കാതേം പറയാതേം കല്യാണിക്കുട്ടിയമ്മയുടെ പ്രസവം അവിടുത്തെ ഡോക്ടർ എന്നെന്നേക്കുമായി നിർത്തി കളഞ്ഞു

അതറിയാത്ത പിള്ളേച്ചൻ പിന്നീട് ഒരുപാട് ശ്രമിച്ചിട്ടും ഒരു പെൺകുട്ടിയെങ്കിലും വേണമെന്ന മോഹം വെറുമൊരു മോഹമായി തുടർന്ന് പോന്നു

തന്റെ പേരിൽ വാങ്ങി കൂട്ടുന്ന ഭൂമിയുടെ വിസ്തീർണ്ണം കൂട്ടണമെന്നല്ലാതെ മക്കളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നോ അവർക്ക് വിവാഹ പ്രായമായെന്നോ എന്ന ചിന്തയൊന്നും പിള്ളേച്ചനില്ലായിരുന്നു പാടത്തോ പറമ്പിലോ പണിയൊന്നുമില്ലാത്തപ്പോൾ മാത്രമാണ് മക്കളെ സ്കൂളിൽ അയച്ചിരുന്നത്

കേവല വിദ്യാഭ്യാസമേ ഉള്ളുവെങ്കിലും മക്കളൊക്കെ നല്ല കർഷകരായി വളർന്നു വന്നു

കാലമൊരുപാട്

💬 Comments

View all comments