Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
അവിടെ പുറത്ത് സ്ഥാപിച്ച വാഷ് ബേസിനിലെ ടാപ്പ് തുറന്നു മുഖത്ത് കുറെ വെള്ളം കോരിയൊഴിച്ചു മുഖം കഴുകി തിരിച്ചു വന്നു മൂന്നാമത്തെ ഏട്ടന്റെ ഭാര്യയുടെ സാരിത്തുമ്പ് എടുത്തു മുഖം തുടച്ചു ഏടത്തി എന്നെ സ്നേഹപൂർവം ഒരു അടി വെച്ചു തന്നിട്ട് പറഞ്ഞു
ഇവന്റെ ഈ സ്വാഭാവം സർവ്വ മക്കൾക്കുമുണ്ട്
എല്ലാവരുടെയും ചിരി മുഴങ്ങി
ഡോർ തുറന്നു ഒരു തല പിന്നെയും പുറത്ത് വന്നു
സൈലൻസ് പ്ലീസ്
തല അകത്തേക്ക് വലിഞ്ഞതും
ഏറ്റവും ഇളയവളുടെ കയ്യിലിരുന്ന പൊടിമോൻ വിളിച്ചു പറഞ്ഞു
സയണിസ് പ്ലീച്ച്
കൂട്ടച്ചിരി വീണ്ടും മുഴങ്ങി
ഏട്ടന്മാരിൽ ആരോ പോയി ഒരു റൂം റെഡിയാക്കി വല്യേട്ടാ ഏട്ടൻ പോയി കുറച്ചു നേരം കിടന്നോളു സമയം പതിനൊന്നു മണിയായി ഇവിടുത്തേ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം
വല്യേട്ടനെയും മക്കളെയും റൂമിലാക്കി ബാക്കിയുള്ളവർ ഇടനാഴിയിൽ കിടന്ന കസേരകളിലുമൊക്കെയായി ഇരിപ്പുറപ്പിച്ചു ഏടത്തിമാർ മൂന്നു പേരും ഞാനും ലേബർ റൂമിനു മുന്നിൽ കാത്തു നിന്നു
സമയം ഇഴഞ്ഞു നീങ്ങി 1 മണി ആയപ്പോഴേക്കും ഏടത്തിമാർ ഉറക്കം തൂങ്ങി ഏടത്തി നിങ്ങളും പോയി കിടന്നോളു ഞാനിവിടെ നിന്നോളം
വെളുപ്പിന് രണ്ടര മണി ആയപ്പോൾ ഒരു സ്‌ട്രെചെറിൽ അമ്മയും കുഞ്ഞും കൂടി പുറത്തേക്ക് വന്നു
ഏടത്തി......ഞാൻ പതിയെ വിളിച്ചു
ഏടത്തി കണ്ണു തുറന്നു
മോനെ കണ്ടോ
തളർന്ന ശബ്ദത്തിൽ എന്നോട് ചോദിച്ചു
മ്മ്മ്മ്മ്....കണ്ടു
ഞാനും സിസ്റ്ററും കൂടി സ്ട്രച്ചർ തള്ളി മുറിയിലേക്ക് കൊണ്ടു പോയി
കുഞ്ഞിനെ എടുത്ത് എന്റെ കയ്യിലേക്ക് തന്നു ഏട്ടനും കൂടി പിടിച്ചു ഏടത്തിയെ ബെഡിലേക്ക് കിടത്തി
ഞാനവനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു
💬 Comments
View all comments