Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
ആരെയോ ഇടിക്കാനെന്ന പോലെ കൈ ചുരുട്ടി ഉയർത്തി പിടിച്ചാണ് കിടപ്പ്
ഉറങ്ങിക്കൊണ്ടിരുന്നവർ എല്ലാം ചാടിയെണീറ്റ് വന്നു ആ കുഞ്ഞു കണ്ണുകൾ ചെറുതായി ഒന്ന് തുറന്നു എന്നെ നോക്കി പിന്നെ ചുണ്ടു പിതുക്കി കരയാൻ തുടങ്ങിസിസ്റ്റർ എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ഏടത്തിയുടെ അരികിൽ കിടത്തി
സ്ത്രീകൾ ആരെങ്കിലും രണ്ടോ മൂന്നോ പേരൊഴികെ എല്ലാവരും പുറത്ത് പോവണം
സിസ്റ്റർ കല്പിച്ചു
അമ്മയേം കുഞ്ഞിനേയും കണ്ട ഓരോരുത്തരായി പുറത്ത് പോയി
മോൻ എപ്പോഴാ വന്നേ
ഏടത്തിയെ ഇങ്ങോട് കൊണ്ടു വന്ന പുറകെ ഞാനും വന്നേരുന്നു
പരീക്ഷ ഉള്ളതല്ലേ നാളെ പോയിട്ട് പരീക്ഷ കഴിഞ്ഞു വന്നാ മതി അപ്പോഴേക്കും വീട്ടിലേക്കു പോരും
ശരി ഏടത്തി
ഞാനും പുറത്തിറങ്ങി
വീട്ടിൽ ചെന്നത് മാത്രമേ ഓർമ്മയുള്ളു
കണ്ണു തുറക്കുമ്പോ പിറ്റേ ദിവസം ഉച്ചയായിരുന്നു
കണ്ണുകൾക്ക് വല്ലാത്ത പുളിപ്പ്
ടോയ്‌ലെറ്റിൽ പോയിട്ട് വന്നു പല്ലു തേച്ചു കുളത്തിൽ മുങ്ങി കുളിച്ചിട്ട് കാലമൊരുപാടായി നേരെ കുളത്തിങ്കലേക്കു
ഉച്ച സമയം ആയ കൊണ്ടു ആരുമില്ല അവിടെയെങ്ങും
കുറച്ചധികം സമയം വെള്ളത്തിൽ മുങ്ങി കിടന്നപ്പോഴാണ് തലയ്ക്കു ഒരു വെളിവ് വീണത്
വീട്ടിൽ ചെന്നപ്പോ മീനാക്ഷിയമ്മയെ കണ്ടു
കുഞ്ഞു ഇന്നലെ എപ്പോഴാ വന്നേ
ഇന്ന് വെളുപ്പിനാ മീനാക്ഷിയമ്മേ ഞാൻ വന്നത്
രണ്ട് മൂന്നു വട്ടം ഞാൻ വന്നു നോക്കി കുഞ്ഞു നല്ല ഉറക്കമായിരുന്നു അതാ വിളിക്കാഞ്ഞേ
അത് നന്നായി ഞാൻ ശരിക്കുമൊന്നു ഉറങ്ങി
ചോറെടുക്കട്ടെ
എടുത്തു വെച്ചോളൂ ഞാനിപ്പോ വരാം
നേരെ വനജേടത്തിയുടെ മുറിയിലേക്ക് നടന്നു
വലിയ വയറും താങ്ങി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ഏട്ടത്തി
നമസ്കാരം തമ്പുരാട്ടി
💬 Comments
View all comments