Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]
പതിവിലും വൈകിയാണ് വീട്ടിലെത്തിയത് ഗേറ്റിനു പുറത്തിറങ്ങി സമീറ കാത്തു നിൽക്കുന്നുണ്ടായിരുന്നു
വണ്ടിയുടെ സൗണ്ട് കേട്ടതും അവൾ ഗേറ്റ് തുറന്നിട്ടു നോക്കി നിൽപ്പാണ്
എന്താ വൈകിയേ ഞാൻ നോക്കി നിന്നു മടുത്ത്
നിനക്ക് അകത്തെങ്ങാനും ഇരുന്നു കൂടെ എന്തിനാ ഈ വഴിയിൽ വന്നു നിൽക്കുന്നെ
അവളുടെ മുഖം വാടി
എന്റെ ഉണ്ണിയേട്ടന് എന്താ പറ്റിയെ എന്തിനാ എന്നോട് ദേഷ്യം
അവളുടെ സ്വരമിടറി
പാവത്തിനു സങ്കടം വന്നു
കണ്ണുകൾ നിറഞ്ഞു തുളുമ്പി
അയ്യേ എന്റെ തൊട്ടാവാടിക്ക് സങ്കടമായോ
നീയല്ലാതെ വേറാരാ പെണ്ണെ
എന്നെ കാത്തിരിക്കാനുള്ളത്
കവിളിലൂടെ ഒഴുകാൻ തുടങ്ങിയ കണ്ണു നീര് ഞാൻ തുടച്ചു കളഞ്ഞു കവിളിൽ പിടിച്ചൊന്നു ഞെക്കി
വാ ചായ കുടിച്ചിട്ട് അങ്ങോട്ട് പോയാ മതി
ഇല്ല മോളെ നീ നല്ല കടുപ്പത്തിൽ ഒരു കപ്പ് ചായ അങ്ങോട്ട് കൊണ്ടു വാ എനിക്ക് ചെറിയൊരു തലവേദന പോലെ
ദിപ്പോ കൊണ്ടാരം
പറഞ്ഞു തീരും മുൻപേ ആള് തിരിഞ്ഞോടി
ഉമ്മീ......ചേട്ടായിക്ക് തല വേദനയാന്ന് ചായ അങ്ങോട്ട് കൊണ്ടു പോയി കൊടുക്കാൻ പറഞ്ഞു
സ്കൂളിൽ നിന്നു വന്നു യൂണിഫോം പോലും മാറാതെ അടുക്കളയിൽ വന്നു ഉന്നക്കയും ചായയും കുടിച്ചു കൊണ്ടിരുന്ന ഷാഹിന: ചേട്ടായിക്കുള്ള ചായ ഞാൻ കൊണ്ടു പോയി കൊടുത്തോളം ഉമ്മച്ചി
അതിനു നിന്നോട് ചോദിച്ചോ എന്നോടല്ലേ ചോദിച്ചേ എനിക്കറിയാം കൊണ്ടു പോയി കൊടുക്കാൻ
അതെന്നാ നീ കൊടുത്താലേ ചേട്ടായി കുടിക്കുവൊള്ളോ
അതേടി ഞാൻ കൊടുത്താലേ കുടിക്കു നീ അങ്ങോട്ട് പോണ്ട രണ്ടുംകൂടി മുട്ടൻ വഴക്കായി
ഒരുത്തീം പോവണ്ട ഉണ്ടാക്കാൻ നേരത്തു ആരുമില്ലാരുന്നല്ലോ ഉണ്ടാക്കാൻ അറിയാമെങ്കിൽ അത് കൊണ്ടു പോയി കൊടുക്കാനും എനിക്കറിയാം
അവസാനം സൈനബത്ത ഇടപെട്ടു
എന്നാ ഉമ്മി കൊടുത്തിട്ട് പോരെ കപ്പ് ഞാൻ പോയി എടുത്തോളം
അവൻ ചായ കുടിച്ചു കഴിഞ്ഞു കപ്പും എടുത്തോണ്ടേ ഞാൻ വരുന്നുള്ളു അത് വരെ ഒറ്റെയെണ്ണം ആ സ്റ്റെപ്പിറങ്ങി പോവരുത് കേറി പോടീ രണ്ടും കയ്യിൽ കിട്ടിയ തവിക്കണ കൊണ്ടു രണ്ട് പേർക്കും കിട്ടി ഓരോ അടി
രണ്ടും അടുക്കളയിൽ നിന്ന് വലിഞ്ഞു
ഇത്താ ഗേറ്റ് കടന്നതും സമീറ എക്സ്റ്റൻഷൻ ഫോണെടുത്ത് എന്നെ
💬 Comments
View all comments