0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 145783

പോയീ എനിക്കാകെ കുറ്റബോധം തോന്നി

അവള് രാവിലെ കഷ്ട്ടപെട്ടു ഉണ്ടാക്കിയിട്ട് അവളോട് വേണോന്നു പോലും ചോദിക്കാതെ

ശ്യേ... ഇനി എന്ത് ചെയ്യും

അവളെന്റെ മൂക്കിൽ പിടിച്ചു തിരുമ്മി

എന്റെ ചക്കരചേട്ടായിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാ അത് എനിക്കുള്ളത് ഉമ്മച്ചി അവിടെ ഉണ്ടാക്കിയിട്ടുണ്ട് അത് തിന്നില്ലേൽ തള്ളയെന്നെ കൊല്ലും

എന്നാലും......

ഒരു എന്നാലുമില്ല പൊന്നെ ചേട്ടായിക്ക് ഇഷ്ട്ടപെട്ടല്ലോ അതുമതിയെനിക്ക്

ഞാനവളെ ചേർത്ത് പിടിച്ചു ചുണ്ടോടു ചുണ്ട് ചേർത്തു

അവൾ എന്റെ പുറത്തൂടെ കൈ ചുറ്റി എന്നോട് ഒട്ടിച്ചേർന്നു നിന്നു ഞങ്ങളുടെ കണ്ണുകൾ അടഞ്ഞു കാമമായിരുന്നില്ല ആ നിമിഷം ഞങ്ങളുടെ ഉള്ളിൽ അതിനെല്ലാം ഉപരിയായ മറ്റെന്തോ ആയിരുന്നു

എത്ര നേരമാ നിൽപ്പ് നിന്നുവെന്നറിയില്ല ഞങ്ങൾ വേറേതോ ലോകത്തായിരുന്നു

ഇന്റർകോം ന്റെ ബെല്ലടിയാണ് ഞങ്ങളെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്

ഞാൻ പോയി ഫോണെടുത്തു

ഗംഗേട്ടനായിരുന്നു ലൈനിൽ

എന്താ ഏട്ടാ രാവിലെ

എടാ വനജ പ്രസവിച്ചു ആൺകുഞ്ഞു

എപ്പോഴാ ഏട്ടാ

ഇന്ന് വെളുപ്പിന്

എന്നിട്ട് ഇപ്പോഴാണോ വിളിച്ചു പറയണേ

നീ ഓടിയിങ് വരുവൊന്നും വേണ്ടാ നിന്റെ പരീക്ഷ കഴിഞ്ഞിട്ട് വന്നാ മതി

ഞാൻ വെള്ളിയാഴ്ച്ച വരാമേട്ടാ

വേണ്ട..വേണ്ട നീ മര്യാദക്ക് അവിടിരുന്നു പഠിക്ക് അവളും കുഞ്ഞും വീട്ടിലേക്കു തന്നാ വരുന്നേ നീ പരീക്ഷ കഴിഞ്ഞു വന്നാ മതി

ഞാൻ വെള്ളിയാഴ്ച്ച വരും

എടാ അവളും കൊച്ചും സുഖമായിട്ടിരിക്കുന്നു നീ ആധി പിടിച്ചു വരേണ്ട മോനെ

മ്മ്മ്മ്.......ശരി

ഫോൺ കട്ടായി

ഉണ്ണിയേട്ടാ എന്നെക്കൂടി കൊണ്ടുപോകുമോ വീട്ടിൽ പോകുമ്പോൾ

രണ്ട് ദിവസം എന്റെ കൂടെ നിന്നെ വിടുമോ പെണ്ണെ നിന്റുമ്മച്ചി

ഞാൻ ചോദിച്ചാ സമ്മതിക്കില്ല ഉണ്ണിയേട്ടൻ ചോദിച്ചാ ചിലപ്പോൾ സമ്മതിക്കും എനിക്ക് ഉണ്ണിയേട്ടന്റെ നാടും വീടുമൊക്കെ കാണാനൊരു മോഹം

ഞാൻ ചോദിച്ചു നോക്കാം വല്ല്യ പ്രതീക്ഷ ഒന്നും വെക്കേണ്ട

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു തുണി കഴുകാൻ ഇട്ടത് നോക്കാൻ പോയി

എങ്ങനെ ഇവളെ പറഞ്ഞു മനസിലാക്കും എന്റെ കൂടെ കൊണ്ടുപോയാൽ ആ നാട്ടിലുള്ളവർക്ക് പാടി നടക്കാൻ ഒരു കഥയാവും

തനി നാട്ടിൻപുറമാണ് ഞാനറിയാത്തവർക്ക് പോലും എന്നെ അറിയാം എന്തൊക്കെ കഥകളാ പിന്നീട് പ്രചരിക്കുക എന്ന്

💬 Comments

View all comments