0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 142163

മാത്രം മതി

ഇന്നലെ

ഞാൻ കോളജിൽ പോയ പുറകെ സമീറ വന്നു ചെയ്തു വെച്ച പരിപാടിയാണ് ഒരു കാലത്തും എന്റെ അലമാര ഇത്ര ഭംഗിയായി ഇരുന്നിട്ടില്ല

പെണ്ണ് കൊള്ളാലോ

ഉണ്ണിയേട്ടാ വാ കഴിക്കാം

ഡ്രസ്സ് മാറിയിട്ട് വരാടി

അതിനു പോവാൻ സമയമൊന്നുമായില്ല ല്ലോ കഴിച്ചിട്ട് ഡ്രസ്സ് മാറിയാൽ പോരെ

ഞാൻ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ഏഴര ആയിട്ടേയുള്ളു ഇനിയുമുണ്ട് ഒരുപാട് സമയം

സാധാരണ ചോറും കറിയും വെച്ചു ഡ്രസ്സ് തേച്ചു കുളിച്ചു വരുമ്പോ കഴിക്കാൻ പോലും നേരമുണ്ടാവില്ല

എന്നാടി പെണ്ണെ കറി വെച്ചേ

ഇവിടെന്തിരിക്കുന്നു കറി വെക്കാൻ ഒരു ചമ്മന്തി അരച്ചു രണ്ട് മുട്ടയും പൊരിച്ചു ചോറു പൊതിഞ്ഞു വെച്ചിട്ടുണ്ട്

കുറച്ചു റവ ഉണ്ടായിരുന്നത് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട് വാ കഴിക്കാം പെട്ടെന്ന് ഉണ്ടാക്കിയത്കൊണ്ട് ശരിയായിട്ടൊന്നുമില്ല തത്കാലം ഇന്ന് അഡ്ജസ്റ്റ് ചെയ്യ്

ഈശ്വരാ..... അടുക്കള കാണാത്ത പെണ്ണാ എന്താണാവോ ഉണ്ടാക്കി വെച്ചേക്കുന്നെ ഞാൻ അടുക്കളയിലേക്ക് ചെന്നു

ഒരു പ്ലേറ്റിൽ ഉപ്പുമാവ് വിളമ്പി മൂടി വെച്ചിട്ടുണ്ട് പുഴുങ്ങി തൊലികളഞ്ഞ രണ്ട് ഏത്തപ്പഴം പപ്പടം വറുത്തത്

സ്പൂൺ കൊണ്ട് കുറച്ചു ഉപ്പുമാവ് തോണ്ടിയെടുത്ത് കഴിച്ചു അപാര രുചി പപ്പടം ഒരെണ്ണം എടുത്ത് കടിച്ചു നല്ല എരിവും ചെറിയ ഉപ്പും

ഈ പപ്പടമല്ലേ ഞാനും വറക്കുന്നെ അന്നേരം ഇതിനു എരിവൊന്നുമില്ലായിരുന്നല്ലോ ഞാനത് തിരിച്ചും മറിച്ചും നോക്കി സ്പൂൺ മാറ്റി വെച്ചു പ്ലേറ്റ് എടുത്ത് കയ്യിൽ പിടിച്ചു അവിടെ നിന്നു കൊണ്ടുതന്നെ അത് തീർത്തു ഇത്രേം രുചിയിൽ ഇന്ന് വരെ ഞാൻ ഉപ്പുമാവ് കഴിച്ചിട്ടേയില്ല ഉപ്പു മാവു ഉണ്ടാക്കിയ പാത്രം എടുത്തു നോക്കി അതിലൊന്നുമുണ്ടായിരുന്നില്ല

ഞാൻ മാറിയിട്ട തുണിയെല്ലാം എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടുപോയിട്ടിട്ട് വന്നവൾ ചോദിച്ചു

ഉണ്ണിയേട്ടാ ഉപ്പുമാവ് നല്ലതാരുന്നോ

നീയെങ്ങെനെ പെണ്ണെ ഇതൊക്കെ പഠിച്ചേ

കൊള്ളില്ലായിരുന്നോ ഉണ്ണിയേട്ടാ

എന്റെ പൊന്നെ സൂപ്പർ

അവൾക്കൊരു സംശയം ഞാനവളെ കളിയാക്കുവാണോ എന്ന്

അവൾ പ്ലേറ്റ് എടുത്ത് നോക്കി അത് കഴുകിയ പോലെ വടിച്ചു നക്കിയാണ് ഞാൻ വെച്ചത്

എനിക്കൊട്ടും വെച്ചിട്ടില്ലേ ദുഷ്ട്ടാ

സോറി ഡാ ചക്കരെ നല്ല ടേസ്റ്റ് ആയിരുന്നു ഞാൻ മുഴുവനും കഴിച്ചു

💬 Comments

View all comments