0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 305.8K

കറിയും അടുപ്പത്ത് വെച്ചിട്ടാ ഞാൻ കുളിക്കാൻ കയറിയത്

ശ്യോ....ഇനി ഞാൻ എന്ത് പറഞ്ഞങ്ങ് വരും

നീ രാവിലെ വന്നാ മതിയെടി

പോടാ പട്ടി

കഡ്ക്

ഫോണവൾ എറിഞ്ഞു പൊട്ടിച്ചോ എന്തോ

എടാ കള്ള ചേട്ടായി എന്നാ വല്ല്യ നുണയാ പറഞ്ഞെ

പിന്നെ....എന്റെയീ കുറുമ്പിയെ ഒറ്റു കൊടുക്കാൻ എനിക്ക് പറ്റുമോ

അപ്പൊ കഴിക്കാൻ വരൂലേ

എനിക്കെ ഒരുപാട് പഠിക്കാനുണ്ട് പെണ്ണെ

അതിനെന്താ അവിടെ വന്നു കഴിച്ചിട്ട് വേഗം പോരാലോ

അവിടെ വന്നു കഴിച്ചിട്ടു വന്നാലേ ഈ കുറുമ്പി ഇടയ്ക്കു മനസ്സിൽ കേറി വരും പിന്നെ പഠിക്കാൻ പറ്റില്ല

പെണ്ണ് നാണത്താൽ പൂത്തുലഞ്ഞു

വേഗം പൊക്കോ ഇല്ലേൽ അവൾ അന്വേഷിച്ചിങ്ങു വരും

അവൾ വാതിൽക്കൽ ചെന്നു ഒന്നുകൂടി തിരിഞ്ഞു നോക്കിയിട്ട് തേൻ നുകർന്ന ചിത്ര ശലഭത്തെ പോലെ പറന്നകന്നു

ഫ്രിഡ്ജ് തുറന്നു നോക്കി ബ്രഡും മുട്ടയുമിരിപ്പുണ്ട്

ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു

അതിരാവിലെ എഴുനേറ്റ് ഉച്ചക്കത്തേക്കുള്ള ചോറിനു അരി കഴുകി അടുപ്പത്ത് വെച്ചു കുറെ നേരം പഠിച്ചു ആറു മണി ആവുന്നേയുള്ളു

പല്ലു തേച്ചു കൊണ്ടിരിക്കുമ്പോൾ കോളിങ് ബെൽ നിർത്താതെയുള്ള അടി

വാതിൽ തുറന്നതും സമീറ ഇടിച്ചു കേറി വന്നു

നിനക്കെന്നാ പെണ്ണെ ഉറക്കമൊന്നുമില്ലേ

ഇല്ലെടാ ദുഷ്ട്ടാ എന്നെ നീയിന്നലെ ചീത്ത പറഞ്ഞില്ലേ ഞാൻ ഒട്ടും ഉറങ്ങിയിട്ടില്ല

എന്നാ പിന്നെ ഇങ്ങോട്ട് വരാമായിരുന്നില്ലേ ഇവിടെ കിടന്നു ഉറങ്ങാരുന്നല്ലോ

ആ പരട്ടത്തള്ള സമ്മതിക്കേണ്ട മുട്ടൻ വഴക്കാരുന്നു എന്നോട്

ഡി....

സോറി ഉമ്മച്ചി എന്നോട് രാത്രി പോവണ്ടാന്ന് പറഞ്ഞു ആ ദേഷ്യം കൊണ്ടു പറഞ്ഞതാ

നീ കൊച്ചു കുട്ടിയൊന്നുമല്ല കെട്ടു പ്രായമായ പെണ്ണാ

💬 Comments

View all comments