0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 135254

ഉണ്ടാക്കി തന്ന ജീവിതമല്ലേ ഇപ്പൊ എന്റേത് അതിപ്പോ ആരെന്തു പറഞ്ഞാലും പ്രശ്നമല്ല എനിക്ക്

എന്താണാവളോട് പറയേണ്ടത് എന്നറിയാതെ ഞാൻ വിഷയം മാറ്റി

നീ പല്ലു തേച്ചോടി

ഇല്ല

പോയി പല്ലു തേച്ചിട്ടു വാടി

അതിനിപ്പോ എന്തിനാ അങ്ങോട്ട് പോണേ

ഞാൻ പല്ലു തേച്ചു കൊണ്ടിരുന്ന ബ്രഷ് പിടിച്ചു വാങ്ങി അത് കൊണ്ടു പല്ലു തേച്ചു തുടങ്ങി

ഇങ്ങനൊരു സാധനം

ഞാൻ വാ കഴുകി അടുക്കളയിലേക്ക് കയറി

വെന്ത ചോറിന്റെ വെള്ളം വാലാൻ വെച്ചപ്പോഴേക്കുംപല്ലു തേച്ചെന്നു വരുത്തി വായും മുഖവും കഴുകി അയയിൽ കിടന്നൊരു തോർത്തെടുത്ത് മുഖവും തുടച്ചു കൊണ്ടു അവളും അടുക്കളയിലേക്ക് വന്നു

എന്താ ഉണ്ണിയേട്ടാ കാപ്പിക്ക്

ഞാൻ രാവിലെ ചോറുണ്ടിട്ടാടി പോണേ

അയ്യേ രാവിലെയും ഉച്ചക്കും രാത്രിയും ചോറു തന്നെയാണോ കഴിക്കണേ

ഇങ്ങു മാറിയെ ഞാനൊന്ന് നോക്കട്ടെ

അവൾ കബോർഡ് തുറന്നു ടിന്നുകൾ എല്ലാം തുറന്നു നോക്കി

ഫ്രിഡ്ജ് തുറന്നപ്പോ ഒരു വാടിയ ക്യാരറ്റും രണ്ട് മൂന്നു ബീൻസും കിടപ്പുണ്ട്

തന്നെ ഉണ്ടാക്കാനുള്ള മടി കൊണ്ട് ഞാനങ്ങനെ ഒന്നും വാങ്ങാറില്ലായിരുന്നു

പരിശോധന കഴിഞ്ഞ് മാറുവായിരുന്നേൽ എനിക്കെന്തേലും കറി കൂടി ഉണ്ടാക്കാമായിരുന്നു

ഇന്ന് കറി ഞാനുണ്ടാക്കിത്തരാം ചേട്ടായി പോയി കുളിച്ചിട്ടു വാ

ഒരു ചീനച്ചട്ടി എടുത്തു കഴുകി ഗ്യാസ് അടുപ്പു കത്തിച്ചു അതിനു മുകളിൽ വെച്ചു കുറച്ചു വെള്ളമൊഴിച്ചു അല്പം കല്ലുപ്പ് വാരിയിട്ടു

ഇവിളിതെന്താ ചെയ്യുന്നേ എന്നറിയാനായി ഞാൻ വെറുതെ നോക്കി നിന്നു

ഫ്രിഡ്ജിൽ നിന്നു ക്യാരറ്റും ബീൻസും എടുത്തു കഴുകി ചെറുതായി അരിഞ്ഞു അടുപ്പത്തിരുന്ന വെള്ളത്തിലേക്കിട്ടു

ചുവന്നുള്ളി എടുത്തു തൊണ്ടു പൊളിച്ചു

കുറച്ചു ഉണക്ക മുളക് ഞെട്ട് പറിച്ചു വെച്ചു രണ്ടും കൂടി കഴുകി

കുറച്ചു ഉള്ളി ചെറുതായി അരിഞ്ഞു ഉണക്കമുളക് വട്ടം മുറിച്ചു വെച്ചു

ബാക്കി ഉള്ളി ചെറിയ അരിപ്പക്കുള്ളിൽ വാരിയിട്ടു അടുത്ത അടുപ്പിൽ തീ പിടിപ്പിച്ചു അതിനു മുകളിൽ പിടിച്ചു ചുട്ടെടുത്തു തീക്കനലിൽ മാത്രമല്ല ഗ്യാസ് അടുപ്പിലും ഉള്ളി ചുടാം എന്ന് എനിക്കിപ്പോഴാണ് മനസിലായത്

അടുത്തത് മുളക് പിന്നെ ഒരു നാളികേരം തല്ലിയുടച്ചു കുറച്ചു കൊത്തിയെടുത്ത് അതും ചുട്ട് എടുത്ത് മൂന്നും കൂടി ഒരു

💬 Comments

View all comments