0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 305.6K

ഇത്ത ദൃതിയിൽ ഇറങ്ങി നടന്നു

ഞാൻ ഒന്ന് കൂടി കുളിച്ചിറങ്ങി

മുൻ വാതിൽ അടച്ചു അടുക്കളയിൽ വന്നു അത്താഴത്തിനു എന്ത് ചെയ്യും

ഒറ്റക്കായപ്പോൾ വീണ്ടും ലത മനസിലേക്ക് വന്നു

എന്നെ ഇഷ്ട്ടമല്ല എന്നൊന്നും പറഞ്ഞില്ല അപ്പോൾ ഇഷ്ട്ടമാണ് ഹേയ് അങ്ങനെയും പറഞ്ഞില്ല ല്ലോ

തലവേദനയാന്ന് പറഞ്ഞു കിടക്കുന്ന കണ്ട സിംപതി കൊണ്ടു പറഞ്ഞതാണോ

ഇഷ്ടമില്ലേൽ പിന്നെന്തിനാ സിംപതി

ഇനി അവന്മാരെ പേടിച്ചിട്ട് എന്നോടൊരു അടുപ്പം കാണിച്ചതാവുമോ

പ്രീഡിഗ്രി സെക്കന്റ് ഇയറുകാര് മുതൽ ഡിഗ്രി ഫൈനലിയീറുകാര് വരെ എന്നോടാരും ചൊറിയാൻ നിൽക്കാറില്ല എന്റെ കൂടെയുള്ളവരോടും അങ്ങനെത്തന്നെ കോളജിന്റെ തലവേദന ആയിരുന്ന മൂന്നെണ്ണമാണ് ഒറ്റ ദിവസം കൊണ്ട് ഒതുങ്ങി പോയത് മൂന്നുമാസം കഴുത്തിൽ കോളറിട്ടു കൊണ്ടു നടന്നിട്ടാ ഒരുത്തന്റെ കഴുത്ത് നേരെയായത് ഒരാൾക്കിതു വരെ ചുമ

മാറിയിട്ടില്ല ഇപ്പോഴും ചുമച്ചു തുപ്പുന്നതിൽ ചോരമയമുണ്ടെന്നാ പറഞ്ഞു കേട്ടെ

സീനിയേഴ്സിൽ തന്നെയും രണ്ട് മൂന്നു ഗ്രൂപ്പുകളുണ്ട് അതിലൊന്നിന്റെ ലീഡറായിരുന്നു അസീസ്

കള്ളും കഞ്ചാവുമൊക്കെയായിട്ട് എല്ലാ വഷളത്തരവും ഉള്ള ഗ്യാങ്ങ് ആണവന്റെത്

ഏതു സമയത്തും എവിടെ നിന്നും ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു

ട്ടോ... ഞാൻ ഞെട്ടി തിരിഞ്ഞു

ഏതു ലോകത്താ മാഷേ

ഷബ്ന ചിരിച്ചോണ്ട് നിൽക്കുന്നു

ഹോ ഞെട്ടിപോയല്ലോടി കാന്താരി

വല്ല്യ പൊക്കോം വണ്ണോം ഉണ്ടായിട്ട് കാര്യമില്ല മാഷെ പരിസര ബോധം വേണം ഇല്ലേ ഇങ്ങനെ ഞെട്ടേണ്ടി വരും

എന്ത്യേ നിന്റെ ഇത്താ സാധാരണ അവളാണല്ലോ വരാറ്

അതെന്നാ എനിക്ക് വന്നു കൂടെ

അങ്ങനെയാണോടി കുറുമ്പി ഞാൻ പറഞ്ഞെ

ഞാനാ ചെവിയിൽ പിടിച്ചു വേദന എടുപ്പിക്കതൊന്നു തിരുമ്മി

നിങ്ങൾ രണ്ടും ഇത് വരെ ഇങ്ങോട്ട്

💬 Comments

View all comments