0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 306K

മോനെ

മ്മ്മ്മ്.......ശരി

ഫോൺ കട്ടായി

ഉണ്ണിയേട്ടാ എന്നെക്കൂടി കൊണ്ടുപോകുമോ വീട്ടിൽ പോകുമ്പോൾ

രണ്ട് ദിവസം എന്റെ കൂടെ നിന്നെ വിടുമോ പെണ്ണെ നിന്റുമ്മച്ചി

ഞാൻ ചോദിച്ചാ സമ്മതിക്കില്ല ഉണ്ണിയേട്ടൻ ചോദിച്ചാ ചിലപ്പോൾ സമ്മതിക്കും എനിക്ക് ഉണ്ണിയേട്ടന്റെ നാടും വീടുമൊക്കെ കാണാനൊരു മോഹം

ഞാൻ ചോദിച്ചു നോക്കാം വല്ല്യ പ്രതീക്ഷ ഒന്നും വെക്കേണ്ട

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു തുണി കഴുകാൻ ഇട്ടത് നോക്കാൻ പോയി

എങ്ങനെ ഇവളെ പറഞ്ഞു മനസിലാക്കും എന്റെ കൂടെ കൊണ്ടുപോയാൽ ആ നാട്ടിലുള്ളവർക്ക് പാടി നടക്കാൻ ഒരു കഥയാവും

തനി നാട്ടിൻപുറമാണ് ഞാനറിയാത്തവർക്ക് പോലും എന്നെ അറിയാം എന്തൊക്കെ കഥകളാ പിന്നീട് പ്രചരിക്കുക എന്ന് പറയാൻ പറ്റില്ല

ഗുരുജിയുടെ ആശ്രമത്തിലേക്കു കൊണ്ടു പോയാലോ അതാവുമ്പൊ വല്ല്യ പ്രശ്നമില്ല പോയിട്ട് അന്ന് തന്നെ തിരിച്ചിങ്ങു വരാമെന്നു പറഞ്ഞാൽ ഇത്തയും സമ്മതിക്കും

ഈ പെണ്ണിത് എങ്ങോട്ട് പോയി

അടുക്കളയിലില്ല വാഷിംഗ് മെഷീനിന്റെ അടുത്തുമില്ല ഞാൻ വീടാകെ നോക്കി ആളെ കാണാനില്ല

സമീ.......ഞാൻ ഉറക്കെ വിളിച്ചു

അവൾ അടുക്കള വാതിലിന്റെ പുറത്ത് നിന്നു കയറി വന്നു കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു

എന്താ മോളെ.....

ഒന്നുമില്ല ഉണ്ണിയേട്ടാ ഒരു എങ്ങലടിയോടൊപ്പം ചിലമ്പിയ മറുപടി

എന്റെ തൊട്ടാവാടി പെണ്ണെ നിന്നെ കൊണ്ടു പോവില്ല ന്നു പറഞ്ഞോ ഇല്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ സങ്കടപെടണെ ഇനി സൈനബ താത്ത സമ്മതിച്ചില്ലേലും ഞാൻ മോളെ കൊണ്ടു പോകും പോരെ

മ്മ്മ്മ്മ്മ്......

എന്നാലൊന്നു ചിരിച്ചേ

പോടാ......അവൾ കണ്ണീരിനിടയിൽ ചിരിതൂകി

നമുക്ക് സ്വാമിയുടെ അടുത്ത് പോവാൻ പറ്റുമോ ഉണ്ണിയേട്ടാ

പിന്നെന്താ പോവാലോ എന്തിനാടി

എനിക്കൊന്നു കാണണം

💬 Comments

View all comments