Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]
അവന്മാർ ഏതാണ്ടൊക്കെയോ പറയുന്നുണ്ടേലും സത്യത്തിൽ ഞാനൊന്നും കേൾക്കുന്നില്ലായിരുന്നു ആ ചോറിന്റെ രുചിയിൽ ഞാൻ മയങ്ങി പോയിരുന്നു
എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ഭാര്യയെ പോലെയോ അമ്മയെ പോലെയോ എന്റെ കാര്യങ്ങളിൽ കരുതലുള്ള സമീറ യുള്ളപ്പോൾ ഞാൻ എന്തിനു എന്നെ വേണ്ടാത്തവളുടെ സ്നേഹത്തിനായി യാചിക്കണം
ഇക്കാ സമ്മതിക്കുമെന്ന് ഉറപ്പാണ് ഇല്ലെങ്കിൽ അവൾ സമ്മതിപ്പിക്കും ഇത്തയോട് ഞാൻ പറഞ്ഞാൽ ഇത്തയും സമ്മതിക്കും നല്ല സ്വഭാവം കാണാനും നല്ലത് ഒരു വീട്ടിലെ എല്ലാ ജോലിയും അടുക്കും ചിട്ടയുമായി ചെയ്യാനുമറിയാം വിദ്യാഭ്യാസത്തിന്റെ കുറവേ ഉള്ളു
അവള് പഠിച്ചു ജോലി മേടിച്ചു ആ വരുമാനത്തിൽ കഴിയേണ്ട ഗതികേട് എനിക്കില്ലാത്തകൊണ്ട് അതുമൊരു പ്രശ്നമല്ല
വല്യേടത്തിയോട് പറഞ്ഞാ ഏടത്തി എന്റെ ഇഷ്ടത്തിന് എതിര് പറയില്ല ഏട്ടത്തി പറഞ്ഞാ ഏട്ടനും സമ്മതിക്കും ഏട്ടന്റെ വാക്കിന് എതിർവാക്കില്ല
ഡാ എഴുനേറ്റു വാടാ വിനോദിന്റെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി ഉച്ച കഴിഞ്ഞും ലതയെ തീരെ മൈൻഡ് ചെയ്തില്ല എന്റെ മനസ് മറ്റു ചില തീരുമാനങ്ങളിൽ എത്തിയിരുന്നു
ഇക്കയുടെ ഗേറ്റിൽ സമീറയെ കണ്ടില്ല
വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നു
വീടെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി പുതിയ കർട്ടൻ ഇട്ടു സെറ്റിയിൽ പുതിയ കവർ ഇട്ടു ആകെ മൊത്തം ഒരു മാറ്റം
ചായ കപ്പുമായി അവൾ അടുക്കളയിൽ നിന്നു വന്നു
വീട് ഭരണം അങ്ങ് ഏറ്റെടുത്തോ
ഞാൻ ചിരിയോടെ ചോദിച്ചു കൊണ്ട് കപ്പ് വാങ്ങി
ഒരു മുൻ പരിചയം ഉണ്ടാവുന്നത് നല്ലതല്ലേ ഉണ്ണിയേട്ടാ
പെട്ടെന്ന് അവളൊരു മുതിർന്ന പെണ്ണായത് പോലെ വാക്കിലും പെരുമാറ്റത്തിലും പക്വത വന്നിരിക്കുന്നു
ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ പാഞ്ഞു വരേണ്ട പെണ്ണാണ്
എനിക്ക് അഭിമാനം തോന്നി എന്റെ തീരുമാനത്തിൽ തെറ്റൊന്നുമില്ല
എനിക്ക് ചേർന്ന പെണ്ണാണിവൾ
ആവി പറക്കുന്ന സമൂസയുമായി ഇത്ത അടുക്കളയിൽ നിന്നു ഇറങ്ങി വന്നു
ആഹാ
💬 Comments
View all comments