0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 497.1K

അഞ്ചു മണിക്ക് എഴുനേറ്റു പ്രഭാത കൃത്യങ്ങളും കുളിയും കഴിഞ്ഞിറങ്ങിയപ്പോൾ അഞ്ചര മണി അടുക്കളയിൽ കയറി കട്ടൻ ചായ ഉണ്ടാക്കി കുടിച്ചിട്ട് ഞാൻ ഇറങ്ങി

ഗേറ്റിനു വെളിയിൽ വണ്ടി നിർത്തി അകത്തേക്ക് ചെന്നു

വണ്ടിയുടെ സൗണ്ട് കേട്ട് ഇത്ത മുൻവശത്തെ വാതിൽ തുറന്നു പുറത്തേക്ക് വന്നു

അവൾ റെഡിയായില്ലേ ഇത്താ

അവൾ ഇന്നലെ രാത്രി മുതൽ റെഡിയാ അവളും ഉറങ്ങീട്ടില്ല എന്നേം ഉറക്കീട്ടില്ല

എന്ത് പറ്റി

ഓരോ ഡ്രസ്സ് ഇട്ടോണ്ട് വരും

നല്ലതാണോ ന്നു ചോദിക്കും നല്ലതാ ന്നു പറഞ്ഞാലും അടുത്തത് ഇട്ടോണ്ട് വന്നിട്ട് ചോദിക്കും ഇതല്ലേ അതിലും നല്ലതെന്നു ആ സാധനത്തിനെക്കൊണ്ട് ഞാൻ തോറ്റു

അവൾ ആദ്യമായിട്ടല്ലേ ഇങ്ങനെയൊരു യാത്ര പോവുന്നത് അതിന്റെ സന്തോഷം കൊണ്ടല്ലേ ഒന്ന് ക്ഷമിക്കെന്നെ

അല്ലേലും നീ അവളുടെ സൈഡല്ലേ പറയു വാ ചായ എടുക്കാം

വേണ്ടിത്താ ഞാനിപ്പോ ഒരു കട്ടനിട്ട് കുടിച്ചതെയുള്ളൂ

ഉണ്ണിയേട്ടാ ഞാൻ റെഡി

ചന്ദന കളർ നീളൻ പട്ടു പാവാടയും ഫുൾ ബ്ലൗസുമിട്ട് ഒരു ചെറിയ ബാഗും തോളിലിട്ട് അവൾ

നീയെന്താ പെണ്ണെ വല്ല അമ്പലത്തിലും പോവാണോ

അതെന്നാ ഉണ്ണിയേട്ടാ ഇതെനിക്ക് ചേരില്ലേ

ഇതിട്ടു കണ്ടാൽ ഏതോ കോലോത്തെ തമ്പുരാട്ടിക്കുട്ടിയാന്നെ പറയു

പക്ഷെ നമ്മുടെ യാത്രക്ക് ഇത് പറ്റില്ല മോളെ

അതെന്താ

എന്റെ പൊട്ടിപെണ്ണേ നമ്മൾ ബൈക്കിലല്ലേ പോണേ നീയീ ഡ്രെസ്സുമിട്ട് എങ്ങനെ ഇരിക്കും

ഇരിക്കാൻ പറ്റൂലെ അവളുടെ മുഖം വാടി

ഇരിക്കാൻ പറ്റും ചെറിയ ദൂരമേയുള്ളുവെങ്കിൽ ഇത് നാല് മണിക്കൂർ വേണം അവിടെയെത്താൻ മാത്രം

എന്നാ ഉണ്ണിയേട്ടൻ വാ നല്ല ഡ്രസ്സ് എടുത്തു താ

അവളെന്റെ കയ്യിൽ

💬 Comments

View all comments