Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
അകലെയായി ഞാൻ നിന്നു അവരുടെ വീടിനു മുന്നിലെ വഴിയിലൂടെ രണ്ട് പേര് ഉറക്കെ സംസാരിച്ചു കൊണ്ടു നടന്നു പോവുന്നു
അവർ കണ്ണിൽ നിന്നു മറഞ്ഞതും ഞാനവളുടെ വീടിനു പിന്നിൽ എത്തി ആ വഴിയുടെ അങ്ങേയറ്റത്ത് ഒരു വഴി വിളക്കിന്റെ മങ്ങിയ വെളിച്ചമല്ലാതെ മറ്റെങ്ങും വെളിച്ചമില്ല കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്
ഞാൻ പോക്കറ്റിൽ നിന്നു പെൻ ടോർച്ചു എടുത്ത് ബനിയന്റെ ഉള്ളിൽ വെച്ച് തെളിച്ചു
തുണിക്കടിയിലൂടെ നേരിയ വെളിച്ചം പരന്നു
അടുക്കള വാതിൽ കണ്ടു പിടിച്ചു അതിൽ പൂച്ച മാന്തും പോലെ വാതിലിൽ ചുരണ്ടി കിർ കിർ എന്ന ശബ്ദമുണ്ടാക്കി
അകത്ത് നിന്നും സാക്ഷ നിരങ്ങുന്ന നേർത്ത ശബ്‌ദം ചെറിയൊരു കര കര സൗണ്ടോടെ വാതിൽ തുറക്കപ്പെട്ടു
അകത്തെവിടെയോ കത്തുന്ന ഒരു മെഴുകു തിരി നാളത്തിന്റെ വെളിച്ചത്തിന്റെ നിഴലിൽ കണ്ട ഒരു രൂപം എന്നെ അകത്തേക്ക് വലിച്ചു കയറ്റി
മിണ്ടല്ലേ പപ്പ കിടന്നിട്ടില്ല അവളെന്റെ ചെവിയിൽ മന്ത്രിച്ചു
അവൾ വാതിൽ അടച്ചു സാക്ഷ വലിച്ചിട്ടു
എന്റെ കയ്യിൽ പിടിച്ചു പതിയെ അവളുടെ റൂമിലേക്ക് നടത്തി
പേടിയാ പേടിയാ ന്നു പറഞ്ഞോണ്ടിരുന്നവൾക്ക് യാതൊരു പേടിയും ഉള്ള പോലെ എനിക്ക് തോന്നിയില്ല
അവളെന്നെ അവളുടെ മുറിയിലെ കട്ടിലിൽ കൊണ്ടു പോയി ഇരുത്തി
ഇവിടിരുന്നോ അനങ്ങരുത് ഞാൻ പപ്പയെ നോക്കിയിട്ട് വരട്ടെ
തുണി ഉരയുന്ന മർമ്മര ശബ്‌ദം അകന്നു പോയി
ആരോ അവ്യകതമായി എന്തോ പറയുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അതും നിലച്ചു
ആദ്യം കേട്ട മർമ്മരം അടുത്തു വന്നു എന്റെ തലയിൽ കൈ വെച്ചു
നിനക്കെന്താ പെണ്ണെ പൂച്ചയുടെ കണ്ണാണോ എനിക്കൊന്നും
💬 Comments
View all comments