Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
തപ്പി നോക്കി ചുരിക അവിടെ തന്നെയുണ്ട് ഞാനതു എടുത്തു ഉറ ഊരി ഉറ ഇടതു കയ്യിൽ പിടിച്ചു വലതു കയ്യിൽ ചുരിക പിടി മുറുക്കി
സെമിത്തേരിയുടെ അടുത്ത് എത്താറായതും പുറകിൽ വരുന്ന ആൾ തൊട്ടടുത്ത് എത്തിയിരുന്നു പിന്നെ ഒന്നും നോക്കിയില്ല ചുരിക നീട്ടിപിടിച്ചു ഞാൻ ഒന്ന് വട്ടം കറങ്ങി
അമ്മ്മ്മേ......ഒരലർച്ച കേട്ടു ആരോ മറിഞ്ഞവിടെ വീണു
ഞാൻ ഓടി ബൈക്കിന്റെ അടുത്ത് എത്തി താക്കോൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി
പുല്ല്
എത്ര ചവിട്ടിയിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല
കുറെ ചവിട്ടിയതിനു ശേഷമാണ് വണ്ടിയൊന്നു സ്റ്റാർട്ട് ആയി കിട്ടിയത് കുറെ ദൂരം കഴിഞ്ഞു ഒരു സ്ട്രീറ്റ് ലൈറ്റ് ന്റെ താഴെ ഞാൻ വണ്ടി നിർത്തി എന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല
എന്റെ കൈയ്യിൽ നിറയെ രക്തം ഓവർ കോട്ട് ഊരി ബനിയനിലും രക്തം പറ്റിയിരിക്കുന്നു കോട്ടിന്റെ പോക്കറ്റിൽ നിന്നും ഞാൻ ചുരിക എടുത്തു അതിലും രക്തം ഉണങ്ങി പിടിച്ചു തുടങ്ങിയിരിക്കുന്നു
ഈശ്വരാ... എന്റെ കൈ കൊണ്ടരാളുടെ ജീവൻ
ഞാൻ ചുരിക പോക്കറ്റിൽ തിരുകി ബൈക്ക് എടുത്ത് റൂമിലേക്ക് പാഞ്ഞു
റൂമിലെത്തി ബനിയനും കോട്ടും ഷോർട്സും ഊരി അതിലെല്ലാം രക്തം പറ്റിയിരുന്നു
എല്ലാം കൂടി വീടിനു പുറകിൽ കൊണ്ടു പോയി ഇട്ടു
വണ്ടിയിൽ നിന്നു കുറച്ചു പെട്രോൾ ഊറ്റി അതിനു മുകളിൽ ഒഴിച്ചു തീയിട്ടു കത്തിച്ചു
ചുരികയും ഉറയും സോപ്പിട്ട് കഴുകി
ബാത്ത് റൂമിൽ കയറി ഷവർ ഓൺ ചെയ്തു അതിനു ചുവട്ടിൽ കുറെ നേരം നിന്നു
എത്ര വെള്ളം വീണിട്ടും തല തണുക്കുന്നില്ല
ഇനി എന്ത്
💬 Comments
View all comments